മാർത്തോമ്മ കോളജ് സ്ഥാപക ദിനാഘോഷം ഉദ്ഘാടനം ചെയ്തു
1536271
Tuesday, March 25, 2025 6:55 AM IST
തിരുവല്ല: തിരുവല്ല മാർത്തോമ്മ കോളജിന്റെ 73 -ാം സ്ഥാപകദിനാഘോഷം മാനേജർ ഡോ.യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു.
ഡോ. ലെന്നി മാർക്കോസ് സന്ദേശം നൽകി. സജീവ സേവനത്തിൽനിന്നു വിരമിക്കുന്ന ഫിസിക്സ് വിഭാഗം അധ്യാപകൻ പ്രഫ. സന്തോഷ് ജേക്കബ്, ബോട്ടണി വിഭാഗം അധ്യാപിക ഡോ. നീത എൻ.നായർ, ഹേർബേറിയം കീപ്പർ എസ്.ജെ. സാബു എന്നിവരെ ആദരിച്ചു. കോളജ് പ്രിൻസിപ്പൽ ഡോ. ടി.കെ. മാത്യു വർക്കി, കോളജ് ഡേ കൺവീനവർ ഡോ. അന്റു അന്നം തോമസ്, ട്രഷറർ തോമസ് കോശി, പ്രഫ. റിനോഷ് ടോം വർഗീസ്. അഭീഷ് ജേക്കബ് തോമസ്, ലെഫ്. റെയ്സൺ സാം രാജു, സാന്ദ്രാ എന്നിവർ പ്രസംഗിച്ചു.