മന്ത്രിയുടെ പ്രസ്താവന അപലപനീയം
1535987
Monday, March 24, 2025 3:53 AM IST
കായംകുളം: പെൻഷൻകാർ ജീവിച്ചിരിക്കുന്നതുകൊണ്ടാണ് കേരളത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് കോട്ടം തട്ടുന്നതെന്നും സാമ്പത്തിക ബാധ്യത കൂടിവരുന്നതുമെന്നുള്ള മന്ത്രിയുടെ പ്രസ്താവന അനവസരത്തിലുള്ളതാണെന്നും പെൻഷൻകാരോ ടുള്ള അവഗണന പ്രത്യക്ഷത്തിൽ വന്നതായും പ്രസ്താവന പിൻവലിച്ചു മാപ്പു പറയണമെന്നും കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ബി. ഹരിഹരൻ നായര്, സെക്രട്ടറി എ. സലീം, ജി. പ്രകാശൻ എന്നിവർ ആവശ്യപ്പെട്ടു.
ഏപ്രിൽ രണ്ടിന് ജില്ലയിലെ ട്രഷറികൾക്കു മുമ്പിൽ നടത്തുന്ന ധർണയിൽ മന്ത്രിയുടെ പ്രസ്താവനയിൽ പ്രതിഷേധം അലയടിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.