കെസിസി കോന്നി സോണ്‍ സമ്മേളനവും ലഹരിവിരുദ്ധ കൂട്ടായ്മയും
1535982
Monday, March 24, 2025 3:53 AM IST
കോന്നി: കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് കോന്നി സോണ്‍ സമ്മേളനവും ലഹരിവിരുദ്ധ കൂട്ടായ്മയും കോന്നി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് മഹാഇടവകയില്‍ നടന്നു. കെസിസി ജനറല്‍ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഫാ. ജോര്‍ജ് ഡേവിഡ് അധ്യക്ഷത വഹിച്ചു.
ഫാ. സിനോയ് ടി. തോമസ്, ഫാ. ടിജു തോമസ്, റവ. ജെ. ജോമോന്, ഫാ. അഖില്‍ മാത്യു സാം, ഫാ. ബിബിന്‍ ബിജോയ്, റവ. എല്വിന് ചെറിയാന് ഏബ്രഹാം, ഫാ. ജോണ്‍ ഫിലിപ്പോസ്, റവ. സജു തോമസ്, റവ. ഷാജി കെ. ജോര്‍ജ്, ഫാ. ഒ.എം. ശമുവേല്‍,
കെസിസി കോന്നി അസംബ്ലി സെക്രട്ടറി അനീഷ് തോമസ് വാനിയേത്ത് എന്നിവര്‍ പ്രസംഗിച്ചു. മാത്യൂസണ്‍ പി. തോമസ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.