സ്കൂള്‍ വാര്‍ഷികം
1535977
Monday, March 24, 2025 3:44 AM IST
തിരുവല്ല: കിഴക്കുംമുറി എസ്കെവി എല്‍പി സ്കൂളിന്റെ വജ്രജൂബിലി ആഘോഷവും യാത്രയയപ്പ് സമ്മേളനവും ഗുരുവന്ദനവും മാത്യു ടി. തോമസ് എംഎല്‍എ ഉദ്ഘാടനം ചെയതു.
സ്കൂളിന്റെ പ്രഥമാധ്യാപിക ആര്. സംഗീത അധ്യക്ഷത വഹിച്ചു. ഗുരുവന്ദനം തിരുവല്ല ഡിവൈഎസപി എസ്. ആഷാദ് ഉദ്ഘാടനം ചെയ്തു.
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ വി.കെ. മിനി കുമാരി, പി.ആര്. പ്രസീന, ഷാജി ജോര്‍ജ്, കെ.എം. മാത്യു, ബിന്ദു ജയകുമാര്‍, ആര്. സംഗീത, പി. പ്രസന്നകുമാരി, ബാബു തിരുവല്ല, കെ.എ. അജിത്, ഡോ. വിജയമോഹന്, മറിയം തോമസ്, ഡോ. കെ. ഷീജ, പ്രഫ. മോഹന്‍ദാസ്, ആര്. രാജലക്ഷ്മി ടി.കെ. ജോര്‍ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
കുമ്പഴ: മയിലാടുപാറ എസ്എന്‍വി എല്‍പി സ്കൂളിന്റെ 590-ാമത് വാര്‍ഷി കാഘോഷം പത്തനംതിട്ട നഗരസഭാ ചെയര്മാന് ടി. സക്കീര്‍ ഹുസൈന് ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ ദിപു ഉമ്മന്‍ അധ്യക്ഷത വഹിച്ചു.
ഫാ. റോയി പി. തോമസ് അനുഗ്രഹ പ്രഭാഷണം നടത്തി. കരുണാകരന് പരുത്തിയാനിക്കല്‍, രെഞ്ചു ഉമ്മന്‍, വാര്‍ഡ് കൗണ്‍സിലര്‍ ലാലി രാജു, മുന്‍ കൗണ്‍സിലര്‍ വി. മുരളീധരന്, ഹെഡ്മിസ്ട്രസ് മറിയാമ്മ ഏബ്രഹാം, ദീപ ചന്ദ്രന്, വിമലാഭായി അമ്മ, പിടിഎ പ്രസിഡന്റ് എം.എസ്. സന്തോഷ്, വൈസ് പ്രസിഡന്റ് പി.എസ്. ശ്യാം എന്നിവര്‍ പ്രസംഗിച്ചു.
പി.കെ. ഗംഗാധര പണിക്കര്‍ മെമ്മോറിയല്‍, കെ.എ. ഏബ്രഹാം മെമ്മോറിയല്‍ എന്നീ എന്‍ഡോവ്മെന്റുകളുടെ വിതരണവും ജില്ല-സബ്ജില്ലാ തല മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള അവാര്‍ഡ് ദാനവും കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.