ജനങ്ങളുടെ ജീവൻ പ്രാധാനം: പ്രമോദ് നാരായൺ
1536263
Tuesday, March 25, 2025 6:55 AM IST
ചിറ്റാർ: ജനങ്ങളുടെ ജീവനും സ്വത്തുക്കൾക്കും സംരക്ഷണം നൽകുകയെന്നതാണ് പ്രഥമ കടമയെന്ന് പ്രമോദ് നാരായൺ എംഎൽഎ. കേരള കോൺഗ്രസ് - എം ജില്ലാ കമ്മിറ്റിയുടെ മലയോര ജാഥയ്ക്ക് ചിറ്റാറിൽ നല്കിയ സ്വീകരണയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലം പ്രസിഡന്റ് റജി തോമസ് അധ്യക്ഷത വഹിച്ചു. ഉന്നതാധികാര സമിതി അംഗം ടി.ഒ. ഏബ്രഹാം തോട്ടത്തിൽ, ജില്ലാ ജനറൽ സെക്രട്ടറി ഏബ്രഹാം വാഴയിൽ, സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം ജോർജ് ഏബ്രഹാം, സോമൻ താമരച്ചാലിൽ, മാത്യു മരോട്ടിമൂട്ടിൽ, ക്യാപ്റ്റൻ സി.വി.വർഗീസ്, കുര്യൻ മടക്കൽ, ചെറിയാൻ കോശി, അശോകൻ ചിറ്റാർ, സുമ റജി, എം. യൂസഫ്, ജോൺസൺ മൈലപ്ര തുടങ്ങിയവർ പ്രസംഗിച്ചു.