ഓമല്ലൂരില്‍ സാംസ്കാരികോത്സവം സമാപിച്ചു
1535583
Sunday, March 23, 2025 3:54 AM IST
ഓമല്ലൂര്‍: വയല്‍ വാണിഭത്തോടനുബന്ധിച്ച് ഏഴുനാള്‍ നീണ്ട സാംസ്കാരികോത്സവത്തിന് സമാപനമായി. സമാപന സമ്മേളനം ബിഷപ് ഡോ. സാമുവേല്‍ മാര്‍ ഐറേനിയോസ് ഉദ്ഘാടനം ചെയ്തു.
കൊല്ലം വെളിനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് ഭരണസമിതിയംഗങ്ങള്‍ക്കും ക്ഷേത്രം ഭാരവാഹികള്‍ക്കും ഓമല്ലൂര്‍ മാര്‍ക്കറ്റില്‍ നിന്ന് പൗര സ്വീകരണം നല്കി. വാണിജ്യ വിപണന മേളകള്‍ ഏപ്രില്‍ ആദ്യവാരം വരെ തുടരും. ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണ്സണ് വിളവിനാലിന്റെ അധ്യക്ഷതയില്‍ കൂടിയ സമാപന യോഗത്തില്‍ ജില്ലാ പഞ്ചയത്തംഗം റോബിന് പീറ്റര്‍,
എസ്എന്‍ഡിപി യോഗം യൂണിയന് പ്രസിഡന്റ് കെ. പത്മകുമാര്‍, വെളിനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. അന്‍സര്‍ ശ്രീരാമസ്വാമി ക്ഷേത്രം ഉപദേശക സമിതി സെക്രട്ടറി ഹരികുമാര്‍, ബൈജു ഓമല്ലൂര്‍,
സുരേഷ് ഓലിത്തുണ്ടില്‍, സ്മിത സുരേഷ്, മനോജ് കുമാര്‍, സജയന് ഓമല്ലൂര്‍, സുബിന് തോമസ്, എം.ആര്. അനില്‍കുമാര്‍, സാലി തോമസ്, വി.ജി. ശ്രീവിദ്യ, ഹാന്‍ലി, ടി. പ.ി ഹരിദാസന് നായര്‍, ആര്. സി. നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.