കോട്ടാങ്ങല്‍, ചുങ്കപ്പാറ പ്രദേശങ്ങളില്‍ വ്യാപക മോഷണം
1535983
Monday, March 24, 2025 3:53 AM IST
കോട്ടാങ്ങല്‍: കോട്ടാങ്ങല്‍, ചുങ്കപ്പാറ പരിസര പ്രദേശങ്ങളില്‍ മോഷണം വ്യാപകമാകുന്നു. കഴിഞ്ഞ ദിവസം രാത്രി ചുങ്കപ്പാറ - കോട്ടാങ്ങല്‍ റോഡില്‍ വ്യാപാര സ്ഥാപനത്തിനു മുന്നില്‍ സൂക്ഷിച്ചിരുന്ന സൈക്കിള്‍ മോഷ്ടിച്ചു. കോട്ടാങ്ങല്‍,ആലപ്രക്കാട്, പുല്ലാനിപ്പാറ പ്രദേശങ്ങളിലും കഴിഞ്ഞ ദിവസം ആള്‍ത്താമസം ഇല്ലാത്ത വീട്ടില്‍നിന്ന് മോട്ടോറും, ഗ്യാസ് സിലിണ്ടറും മോഷണം പോയി.
നിരീക്ഷണ കാമറ ശ്രദ്ധയില്‍പെട്ടാല്‍ മോഷ്ടാക്കള്‍ മുഖം മൂടി ധരിച്ചു രക്ഷപ്പെടുകയാണ് രീതി. മോഷണവുമായി ബന്ധപ്പെട്ട പരാതികളില്‍ പോലീസ് നടപടികള്‍ ഉണ്ടാകുന്നില്ലെന്നും ആക്ഷേപമുണ്ട്. പെരുമ്പെട്ടി പോലീസ് സ്റ്റേഷനില്‍ പരാതി നല്കിയാല് രസീത് കൊടുക്കാറില്ലെന്നും അന്വേഷിക്കാറില്ലെന്നും ആക്ഷേപമുണ്ട്.
കഞ്ചാവ് ഉള്‍പ്പെടെ മാരക ലഹരിയുടെ വില്പനയും ഈ പ്രദേശങ്ങളില്‍ വ്യാപകമായി നടക്കുന്നതായി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.