ലഹരിക്കെതിരേ കര്‍മസേനയ്ക്കു രൂപം നല്‍കും
1535581
Sunday, March 23, 2025 3:47 AM IST
തിരുവല്ല: ലഹരിക്കെതിരേ സ്കൂള്‍, കോളജ് കാമ്പസുകളില്‍ കെഎസ്സി കര്‍മസേനയ്ക്കു രൂപം നല്‍കുമെന്ന് കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റും യുഡിഎഫ് ജില്ലാ ചെയർമാനുമായ വര്‍ഗീസ് മാമ്മന്‍ അറിയിച്ചു.
കെഎസ്സി പത്തനംതിട്ട ജില്ലാ പ്രതിനിധി സമ്മേളനം തിരുവല്ലയില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മയക്കുമരുന്നു മാഫിയയെ നിലയ്ക്കുനിര്‍ത്തുന്നതില്‍ സര്‍ക്കാര്‍ കാണിക്കുന്ന അലംഭാവം ആശങ്കജനകമാണെന് അദേഹം പറഞ്ഞു.
കെഎസ്സി ജില്ലാ പ്രസിഡന്റ് ജോര്‍ജി മാത്യൂസ് അധ്യക്ഷത വഹിച്ചു. കേരള കോണ്‍ഗ്രസ് വൈസ് ചെയര്മാന് ജോണ്‍ കെ. മാത്യൂസ്, സംസ്ഥാന പ്രസിഡന്റ് ജോണ്‍സ് ജോര്‍ജ് കുന്നപ്പള്ളില്‍, ജോര്‍ജ് മാത്യു, ബിനു കുരുവിള, വി.ആര്. രാജേഷ്, ദിലീപ് മത്തായി, ജോസ് ജോര്‍ജ്, ആല്ബിന്, നൈനാന് വര്‍ഗീസ്, ക്രിസ്, ജയ് കെവിന്, അനൗഷ് എന്നിവര്‍ പ്രസംഗിച്ചു.