ഉദ്ഘാടനത്തിനൊരുങ്ങി ആനക്കയം ഹാപ്പിനസ് പാർക്ക്
1535984
Monday, March 24, 2025 3:53 AM IST
പൊൻകുന്നം: ആനക്കയം മഞ്ഞാവ് കുടിവെള്ള പദ്ധതിയോട് ചേർന്ന് സ്ഥാപിച്ച ഹാപ്പിനസ് പാർക്ക് ഉദ്ഘാടനത്തിനൊരുങ്ങുന്നു. ചിറക്കടവ് പഞ്ചായത്ത് മൂന്നാം വാർഡിലാണ് പാർക്ക് സ്ഥാപിച്ചിരിക്കുന്നത്. വാഴൂർ ബ്ലോക്ക് പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിലുള്‍പ്പെടുത്തി മൂന്ന് ലക്ഷം രൂപ ഉപയോഗിച്ചാണ് നിർമാണം.
ഹാപ്പിനെസ് പാർക്കിന്റെ ഭാഗമായി കുട്ടികൾക്കുള്ള വിനോദോപാധികൾ, വയോജനങ്ങൾക്ക് ഉള്‍പ്പെടെയുള്ള വ്യായാമ ഉപകരണങ്ങൾ എന്നിവയുണ്ട്. പ്രാദേശിക ടൂറിസം പദ്ധതിയുടെ ഭാഗമായിട്ടാണ് പാർക്ക് സ്ഥാപിച്ചതെന്ന് വാർഡ് മെംബർ മിനി സേതുനാഥ് പറഞ്ഞു.