കേരള കോണ്‍ഗ്രസ് - എം മലയോര ജാഥ സമാപിച്ചു
1535976
Monday, March 24, 2025 3:44 AM IST
തേക്കുതോട്: വനം, വന്യജീവി നിയമഭേദഗതിക്കുവേണ്ടി കേരള കോണ്‍ഗ്രസ് -എം ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് ഉന്നതാധികര സമിതിയംഗം ടി.ഒ. ഏബ്രഹാം തോട്ടത്തില്‍.
കേരള കോണ്‍ഗ്രസ് -എം പത്തനംതിട്ട ജില്ലാ പ്രസിഡന്റ് സജി അലക്സ് നേതൃത്വം നല്കിയ മലയോര ജാഥയുടെ സമാപനയോഗം തേക്കുതോട്ടില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
1972ലെ കാലഹരണപ്പെട്ട വന നിയമം മാറ്റിയെഴുതിയേ തീരൂവെന്നും ഏബ്രഹാം പറഞ്ഞു. തേക്കുതോട് മണ്ഡലം പ്രസിഡന്റ് അനിയന് പത്തിയത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് സജി അലക്സ്, ജില്ലാ ജനറല്‍ സെക്രട്ടറി ഏബ്രഹാം വാഴയില്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് ഏബ്രഹാം തുടങ്ങിയ വർ പ്രസംഗിച്ചു.