വന്യമൃഗങ്ങളെ കാട്ടിൽത്തന്നെ നിയന്ത്രിക്കാനാകണം: സജി അലക്സ്
1535578
Sunday, March 23, 2025 3:47 AM IST
അത്തിക്കയം: വന്യമൃഗങ്ങളെ കാട്ടിൽ തന്നെ നിയന്ത്രിക്കാനാകണമെന്ന് കേരള കോൺഗ്രസ് -എം ജില്ലാ പ്രസിഡന്റ് സജി അലക്സ്. കേരളാ കോൺഗ്രസ് - എം പത്തനംതിട്ട ജില്ല മലയോര ജാഥ പര്യടനം രണ്ടാം ദിവസം റാന്നി നിയോജക മണ്ഡലത്തിലെ പര്യടനത്തിനു തുടക്കം കുറിച്ച് അത്തിക്കയത്തു നടന്ന യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വന്യമൃഗങ്ങൾ ക്രമാതീതാമായി പെരുകുകയും അവ മനുഷ്യന്റെ ആവാസവ്യവസ്ഥയിലേക്ക് കടന്നുകയറുകയും ചെയ്യുന്പോഴുണ്ടാകുന്ന പ്രശ്നങ്ങൾ ഗുരുതരമായിരിക്കുകയാണ്. ഇതിനൊരു പരിഹാരമായി വനം, വന്യജീവി നിയമം അടിയന്തരമായി ഭേദഗതി ചെയ്യണമെന്നുതന്നെയാണ് കേരള കോൺഗ്രസ് ആവശ്യപ്പെടുന്നതെന്നും സജി അലക്സ് പറഞ്ഞു.
രണ്ടാംദിവസത്തെ പര്യടന പരിപാടി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജുകുട്ടി ആഗസ്തി ഉദ്ഘാടനം ചെയ്തു. നിയോജ മണ്ഡലം പ്രസിഡന്റ് ജോർജ് ഏബ്രഹാം അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റൻ സജി അലക്സ്, ജില്ലാ ജനറൽ സെക്രട്ടറി ഏബ്രഹാം വാഴയിൽ, ജേക്കബ് മാമ്മൻ വട്ടശേരിൽ, മനോജ് മാത്യു, ടോമി വടക്കേമുറി, മണ്ഡലം പ്രസിഡന്റ് മാത്തുക്കുട്ടി ഏഴേക്കുന്നൽ, ടോമി പാറകുളങ്ങര,രാജീവ് വർഗീസ്,
ജോൺ വി. തോമസ്,സോമൻ താമരച്ചാലിൽ, ബോബി കാക്കനാപ്പള്ളിൽ, റിന്റോ തോപ്പിൽ, ടോം ആയല്ലൂർ, ക്യാപ്റ്റൻ സി. വി. വർഗീസ്, രാജീവ് വഞ്ചിപ്പാലം, എം.സി. ജയകുമാർ, റോസമ്മ സ്കറിയ, സാബു കുറ്റിയിൽ സാം കുളപ്പള്ളി, ദിലീപ് ഉതിമൂട്, കെ.എം. ജോൺസൺതുടങ്ങിയവർ പ്രസംഗിച്ചു.