കരയോഗ മന്ദിരവും വ്യാപാര സമുച്ചയവും ഉദ്ഘാടനം ചെയ്തു
1536260
Tuesday, March 25, 2025 6:55 AM IST
പത്തനംതിട്ട: ഓമല്ലൂര്‍ 1510-ാം നമ്പര്‍ ശ്രീരക്തകണ്ഠ വിലാസം എന്‍എസ്എസ് കരയോഗമന്ദിരവും വ്യാപാര സമുച്ചയവും എന്‍എസ്എസ് വൈസ് പ്രസിഡന്റ് എം.സംഗീത് കുമാര്‍ ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട താലൂക്ക് യൂണിയന് ചെയര്മാന് ആർ.ഹരിദാസ് ഇടത്തിട്ട അധ്യക്ഷത വഹിച്ചു.
.യൂണിയന് സെക്രട്ടറി വി. ഷാബു, മേഖല കണ്‍വീനര്‍ മോഹനന് നായർ, വനിത യൂണിയന് പ്രസിഡന്റ് പി.സി. ശ്രീദേവി, യൂണിയന് ഇന്‍സ്പെക്ടര്‍ കെ.എം. മഹേഷ്, കരയോഗം പ്രസിഡന്റ് എ.ജി. ഉണ്ണികൃഷ്ണന്, സെക്രട്ടറി ശശികുമാരന് നായര്‍ എന്നിവര്‍ പ്രസംഗിച്ചു.