സിഐടിയു ജില്ലാ കമ്മിറ്റി ഓഫീസ് ശിലാസ്ഥാപനം നാളെ
1536251
Tuesday, March 25, 2025 6:55 AM IST
പത്തനംതിട്ട : സിഐടിയു ജില്ലാ കമ്മിറ്റി ഓഫീസ് സമുച്ചയത്തിന്റെ ശിലാസ്ഥാപനം നാളെ വൈകുന്നേരം നാലിന് പത്തനംതിട്ടയിൽ സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം നിർവഹിക്കും.
ജില്ലാ പ്രസിഡന്റ് എസ്. ഹരിദാസിന്റെ അധ്യക്ഷതയിൽ പത്തനംതിട്ട നഗരസഭാ ടൗൺ സ്ക്വയറിൽ നടക്കുന്ന ശിലാസ്ഥാപന യോഗത്തിൽ സിഐടിയു സംസ്ഥാന-ജില്ലാ നേതാക്കൾ പങ്കെടുക്കും.
ഓഡിറ്റോറിയം സഹിതം അത്യാധുനിക സൗകര്യങ്ങളോടുകൂടിയ 12,675 ചതുരശ്ര അടിയിലുള്ള ഓഫീസ് സമുച്ചയമാണ് പത്തനംതിട്ട കല്ലറക്കടവിൽ സിഐടിയു നിർമിക്കുന്നത്.