വനിതാ കോൺഗ്രസ് -എം ജില്ലാ സമ്മേളനം
1536254
Tuesday, March 25, 2025 6:55 AM IST
കോഴഞ്ചേരി: കേരള വനിതാ കോൺഗ്രസ് - എം ജില്ലാ സമ്മേളനം കോഴഞ്ചേരി വൈഎംസിഎയിൽ സംസ്ഥാന പ്രസിഡന്റ് പെണ്ണമ്മ ജോസഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സുമ റെജി അധ്യക്ഷത വഹിച്ചു. പാർട്ടി ജില്ലാ പ്രസിഡന്റ് സജി അലക്സ് മുഖ്യ പ്രഭാഷണം നടത്തി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് ഏബ്രഹാം, ആറന്മുള നിയോജകമണ്ഡലം പ്രസിഡന്റ് കുര്യൻ മടക്കൽ, ജനറൽ സെക്രട്ടറി ബിബിൻ കല്ലംപറമ്പിൽ, അന്നമ്മ ജോസഫ്, ജിജി പി.ഏബ്രഹാം, റോസമ്മ സ്കറിയ എന്നിവർ പ്രസംഗിച്ചു.
ജില്ലാ ഭാരവാഹികളായി ധന്യ അന്ന മാമ്മൻ - പ്രസിഡന്റ്, അജിമോൾ നെല്ലുവേലി - ജനറൽ സെക്രട്ടറി, സോണി കുന്നപ്പുഴ, ആർ.അനിത - വൈസ് പ്രസിഡന്റുമാർ, ശോഭ ചാർളി - ട്രഷറർ എന്നിവരെയും സംസ്ഥാന കമ്മിറ്റി അംഗങ്ങളായി സുമ റെജി, അന്നമ്മ ജോസഫ്, ജിജി പി. ഏബ്രഹാം, ശർമിള സുനിൽ എന്നിവരെയും തെരഞ്ഞെടുത്തു.