‘വന്യം’ ചിത്രപ്രദര്‍ശനം ആരംഭിച്ചു
1535974
Monday, March 24, 2025 3:44 AM IST
ഓമല്ലൂര്‍: ഓമല്ലൂര്‍ കുറഞ്ചാലിലെ നീല കോഴി മുതല്‍ അതിര്‍ത്തി അടയാളപ്പെടുത്തുന്ന കടുവയും, മരച്ചില്ല ആഹാരമാക്കുന്ന ആനയും, കാട്ടുപോത്തുമുള്പ്പടെ ഇന്ത്യന്‍ കാടുകളെയും ആവാസവ്യവസ്ഥയെയും അടുത്തറിയാന്‍ സാധിക്കുന്ന നിരവധി ചിത്രങ്ങളുമായി വന്യം എന്ന പേരില്‍ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫർ ബെന്നി അജന്തയുടെ ഫോട്ടോ പ്രദര്‍ശനം ഓമല്ലൂരിൽ ആരംഭിച്ചു.
വയല്വാണിഭത്തോടനുബന്ധിച്ചാണ് പ്രദര്‍ശനം ക്രമീകരിച്ചിരിക്കുന്നത്. മേളയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ചിത്രത്തിന് മനോഹരമായ അടിക്കുറിപ്പെഴുതുന്നവര്ക്ക് സമ്മാനവും ഉണ്ടാകും. ചിത്ര പ്രദര്‍ശനം ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണ്സണ് വിളവിനാല്‍ അധ്യക്ഷത വഹിച്ചു. ബൈജു ഓമല്ലൂര്‍, ബെന്നി അജന്ത, സജയന് ഓമല്ലൂര്‍, സുബിന് തോമസ്, എം.ആര്. അനില്‍കുമാര്‍, സുരേഷ് ഓലിത്തുണ്ടില്‍, സജി വര്‍ഗീസ്, സ്മിതാ സുരേഷ്, ലിജോ ബേബി, കെ.എന്‍. അമ്പിളി എന്നിവര്‍ പ്രസംഗിച്ചു.