പതിനഞ്ചുകാരിയോട് ലൈംഗികാതിക്രമം: യുവാവിന് 9 വര്‍ഷം കഠിനതടവും 75,000 രൂപ പിഴയും
1535579
Sunday, March 23, 2025 3:47 AM IST
പത്തനംതിട്ട: പതിനഞ്ചുകാരിയെ ലൈംഗിക അതിക്രമത്തിന് വിധേയനാക്കിയ യുവാവിന് ഒമ്പതു വര്‍ഷം കഠിനതടവും 75,000 രൂപ പിഴയും.
തണ്ണിത്തോട് മണ്ണീറ വടക്കേക്കര ചരിവുകാലായില്‍ വീട്ടില്‍ സി. എ. അനീഷിനെയാണ് (23) പത്തനംതിട്ട അതിവേഗ സ്പെഷല്‍ കോടതി ജഡ്ജി ഡോണി തോമസ് വര്‍ഗീസ് ശിക്ഷിച്ചത്. കൂടല്‍ പോലീസ് 2023ല്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ച കേസിലാണ് വിധി.
പെണ്‍കുട്ടിയെ പിന്തുടര്ന്ന് ശല്യപ്പെടുത്തുകയും, നഗ്നഫോട്ടോകള്‍ മെബൈല്‍ ഫോണ്‍വഴി അയച്ച് വാങ്ങിയശേഷം ബൈക്കില്‍ കടത്തിക്കൊണ്ടു പോയി ലൈംഗിക അതിക്രമം കാട്ടിയെന്നുമാണ് കേസ്.
പിഴത്തുക കുട്ടിക്ക് നല്‍കണമെന്നും വിധിയില്‍ പറയുന്നു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ റോഷന് തോമസ് ഹാജരായി. പ്രോസിക്യൂഷന് നടപടികളില്‍ എഎസ്ഐ ഹസീന സഹായിയായി.