നവോദയ വിദ്യാലയത്തിന് ബയോഗ്യാസ് പ്ലാന്റ് നിർമിച്ചു നൽകി
1535972
Monday, March 24, 2025 3:44 AM IST
വെച്ചൂച്ചിറ: പ്രതിദിനം 200 കിലോ അടുക്കള മാലിന്യം ഉണ്ടാകുന്ന വെച്ചൂച്ചിറ ജവഹർ നവോദയ വിദ്യാലയത്തിൽ മാലിന്യം ഇന്ധനവും ജൈവവളവും ആക്കിമാറ്റുന്നതിന് ബയോഗ്യാസ് പ്ലാന്റ് നിർമിച്ചു നൽകി വെച്ചൂച്ചിറ പഞ്ചായത്ത്. ആന്റോ ആന്റണി എംപി പ്ലാന്റിന്റെ ഉദ്ഘാടനം നിർവഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ജയിംസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പൊന്നമ്മ ചാക്കോ, ബ്ലോക്ക് പഞ്ചായത്തംഗം കെ.എം. മാത്യു, പഞ്ചായത്തംഗങ്ങളായ രമാദേവി, ഇ.വി. വർക്കി, രാജി വിജയകുമാർ, ടി.കെ. രാജൻ, പ്രസനകുമാരി,
സിറിയക് തോമസ്, എലിസബത്ത് തോമസ്, നവോദയ വിദ്യാലയം പ്രിൻസിപ്പൽ വി. സുധീർ, പഞ്ചായത്ത് സെക്രട്ടറി കെ.എം. ജോസഫ്, രാഷ്ട്രീയകക്ഷി നേതാക്കളായ ടി.കെ. സാജു, ഷാജി തോമസ്, രാജഗോപാൽ എന്നിവർ പ്രസംഗിച്ചു.
മാലിന്യമുക്ത നവകേരളം കാന്പയിന്റെ ഭാഗമായി ക്ലീൻ വാട്ടർ ക്ലീൻ വെച്ചൂച്ചിറ ലക്ഷ്യത്തിന്റെ ഭാഗമായാണ് ബയോഗ്യാസ് പ്ലാന്റ് നിർമിച്ചു നൽകിയത്.