അ​ടൂ​ർ: വ​നി​ത​ക​ളു​ടെ വി​വി​ധ ക്ഷേ​മ​പ​ദ്ധ​തി​ക​ൾ​ക്ക് മു​ൻ​തൂ​ക്കം ന​ൽ​കി അ​ടൂ​ർ ന​ഗ​ര​സ​ഭ ബ​ജ​റ്റ്. 67.18 കോ​ടി രൂ​പ വ​ര​വും 60.23 കോ​ടി രൂ​പ ചെ​ല​വും 6.95 കോ​ടി രൂ​പ നീ​ക്കി​യി​രി​പ്പും പ്ര​തീ​ഷി​ക്കു​ന്ന ബ​ജ​റ്റാ​ണ് അ​ടൂ​ർ ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ രാ​ജി ചെ​റി​യാ​ൻ അ​വ​ത​രി​പ്പി​ച്ച​ത്. അ​ടൂ​ർ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ ദി​വ്യാ റെ​ജി മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഷീ ​ലോ​ഡ്ജ് നി​ർ​മാ​ണ​ത്തി​ന് 25 ല​ക്ഷം, വ​നി​ത​ക​ൾ​ക്ക് ഇ ​ഓ​ട്ടോ​റി​ക്ഷ പ​ദ്ധ​തി 30 ല​ക്ഷം, വ​നി​ത​ക​ൾ​ക്ക് ഓ​പ്പ​ൺ ജിം 20 ​ല​ക്ഷം എ​ന്നി​ങ്ങ​നെ 2025-26 വ​ർ​ഷ​ത്തെ ബ​ജ​റ്റ് മു​ൻ​തൂ​ക്കം ന​ൽ​കു​ന്നു. പ​ട്ടി​ക​ജാ​തി മേ​ഖ​ല​യു​ടെ വി​ക​സ​ന​ത്തി​നും ഉ​ന്ന​മ​ന​ത്തി​നും ഒ​രു കോ​ടി, സ​മ്പൂ​ർ​ണ പാ​ർ​പ്പി​ട പ​ദ്ധ​തി​യ്ക്ക് ഒ​രു കോ​ടി, ഭൂ​മി​യി​ല്ലാ​ത്ത കു​ടും​ബ​ങ്ങ​ൾ​ക്ക് ഭൂ​മി വാ​ങ്ങി ന​ൽ​കു​ന്ന​തി​ലേ​ക്കാ​യി 87 ല​ക്ഷം, വ​യോ​ജ​ന​ങ്ങ​ളുടെയും ശാ​രീ​രി​ക മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന ന​ഗ​രവാ​സി​ക​ളു​ടെയും ഉ​ന്ന​മ​ന​ത്തി​നാ​യി 35 ല​ക്ഷം രൂ​പ​യും ബ​ജ​റ്റി​ൽ വ​ക​യി​രു​ത്തി.

പ​റ​ക്കോ​ട് പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡി​ലെ ഷോ​പ്പിം​ഗ് കോം​പ്ല​ക്സ് നി​ർ​മാ​ണ​ത്തി​നാ​യി ഒ​രു കോ​ടിയും അ​ന​ന്ത​രാ​മ​പു​രം ച​ന്ത​യു​ടെ വി​ക​സ​ന​ത്തി​നാ​യി ഒ​രു കോ​ടിയും വ​യോ​ജ​ന​ങ്ങ​ൾ​ക്കാ​യി ഹാ​പ്പി​ന​സ് പാ​ർ​ക്ക് നി​ർ​മി​ക്കു​ന്ന​തി​ന് 30 ല​ക്ഷം രൂ​പ​യും നീ​ക്കി​വ​ച്ചു. ന​ഗ​ര​സ​ഭ​യു​ടെ ആ​യുർ​വേ​ദ ആ​ശു​പ​ത്രി​യു​ടെ ന​വീ​ക​ര​ണ​ത്തി​ന് 30 ല​ക്ഷം,പ​ന്നി​വി​ഴ വ​ലി​യ​കു​ളം ന​വീ​ക​ര​ണം 20 ല​ക്ഷം, അ​ങ്ക​ണ​വാ​ടി​ക​ളു​ടെ വി​ക​സ​ന​ത്തി​ന് 15 കോ​ടി, സ്കൂ​ളു​ക​ളി​ൽ ല​ഹ​രി വി​രു​ദ്ധ കാ​ന്പെ​യി​ൻ ന​ട​ത്തു​ന്ന​തി​ന് ര​ണ്ട് ല​ക്ഷം രൂ​പ​യും വ​ക​യി​രു​ത്തി.

വി​വി​ധ വാ​ർ​ഡു​ക​ളി​ൽ റോ​ഡു​ക​ളു​ടെയും പാ​ല​ങ്ങ​ളു​ടെ​യും ജോ​ലി​ക​ൾ​ക്ക് 4.39 കോ​ടി ല​ക്ഷം രൂ​പ​യും ഖ​ര​മാ​ലി​ന്യ സം​സ്ക​ര​ണ സം​വി​ധാ​നം വി​പു​ലീ​ക​രി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തി​ന് ഒ​രു കോ​ടി രൂ​പ​യും വ​ക​യി​രു​ത്തി. കൃ​ഷി 16.75 ല​ക്ഷം, മൃ​ഗ​സം​ര​ക്ഷ​ണം 18.55 ല​ക്ഷം രൂ​പ​യും ഈ ​വ​ർ​ഷ​ത്തെ ന​ഗ​ര​സ​ഭ ബ​ജ​റ്റി​ൽ വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്.