ക്ഷയരോഗ ദിനാചരണ ജില്ലാതല ഉദ്ഘാടനം നടത്തി
1536259
Tuesday, March 25, 2025 6:55 AM IST
റാന്നി: ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ലോക ക്ഷയരോഗ ദിനാചരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് ഏബ്രഹാം നിര്‍വഹിച്ചു. റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി അധ്യക്ഷത വഹിച്ചു.
ബോധവത്കരണ റാലി റാന്നി ഡിവൈഎസ്പി ആര്.ജയരാജ് ഫ്ളാഗ് ഓഫ് ചെയ്തു. തിരുവല്ല സബ് കളക്ടര്‍ സുമിത് കുമാര്‍ ഠാക്കൂര്‍ മുഖ്യാതിഥിയായിരുന്നു. ഡിഎഒ ഡോ. എല്‍. അനിതകുമാരി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ടിബി സെന്റര്‍ റെസ്പിറേറ്ററി മെഡിസിന് ജൂണിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. എസ്. നിയാസ് ഷാ വിഷയാവതരണം നടത്തി.
താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ലിന്റാ ജോസഫ് ദിനാചരണ പ്രതിജ്ഞ ചൊല്ലി. ആരോഗ്യ സ്ഥിരം സമിതി ചെയര്മാന് ജേക്കബ് സ്റ്റീഫൻ, അംഗം നയന സാബു, ജില്ലാ ടിബി ഓഫീസര്‍ ഡോ. കെ. എസ്.നിരണ് ബാബു, ജില്ലാ എഡ്യുക്കേഷന്‍ മീഡിയ ഓഫീസര്‍ എസ്. ശ്രീകുമാര്‍, വെച്ചൂച്ചിറ സാമൂഹികാരോഗ്യ കേന്ദ്രം ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. ലേഖ തോബിയാസ്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എം. കെ. രാജു, ടിബി അസോസിയേഷന് അംഗം കെ.വി. ജോണ്സന് എന്നിവര്‍ പങ്കെടുത്തു.