മോക്ഡ്രിൽ സംഘടിപ്പിച്ചു
1536262
Tuesday, March 25, 2025 6:55 AM IST
മൈലപ്ര: റീബിൽഡ് കേരള- പ്രോഗ്രാം ഫോർ റിസൽട്ട് പദ്ധതിയുടെ ഭാഗമായി മൈലപ്ര പള്ളിപ്പടിയിൽ മോക്ഡ്രിൽ സംഘടിപ്പിച്ചു. സംസ്ഥാന, ജില്ലാ ദുരന്ത നിവാരണ അഥോറിറ്റിയും കിലയും സംയുക്തമായാണ് മോക്ഡ്രിൽ നടത്തിയത്. ഉരുൾപൊട്ടലിൽ അകപ്പെട്ടവരെ രക്ഷപ്പെടുത്തി ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് പ്രഥമശുശ്രൂഷ നൽകുന്ന ദൗത്യം വിജയകരമായി പൂർത്തീകരിച്ചു.
ഗ്രാമപഞ്ചായത് പ്രസിഡന്റുമാരായ രജനി ജോസഫ്, ടി. കെ. ജയിംസ്, എ. ബഷീർ, ജയശ്രീ മനോജ്, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ആർ. രാജലക്ഷ്മി, കോഴഞ്ചേരി തഹസിൽദാർ ടി. കെ. നൗഷാദ്, സബ് ഇൻസ്പെക്ടർ കെ. ആർ. രാജേഷ് കുമാർ, ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ ഓഫീസർ ആർ. അഭിജിത്, ഡോ.ശരത് തോമസ് റോയ്, കില ജില്ലാ കോർഡിനേറ്റർ ഇ. നീരജ് എന്നിവർ പങ്കെടുത്തു.