പോസ്റ്റ് ഓഫീസ് മാർച്ച് നടത്തി
1536257
Tuesday, March 25, 2025 6:55 AM IST
റാന്നി: എൻആർഇജി വർക്കേഴ്സ് യൂണിയൻ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് റാന്നി പോസ്റ്റ് ഓഫീസിലേക്കു നടത്തിയ മാർച്ച് സിപിഎം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം ഉദ്ഘാടനം ചെയ്തു കുടിശികയായ തൊഴിലുറപ്പ് കൂലി അടിയന്തരമായി അനുവദിക്കുക, ലേബർ ബജറ്റ് വെട്ടിക്കുറച്ച നടപടി പിൻവലിക്കുക, തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്രസർക്കാർ നീക്കം അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
ഏരിയ പ്രസിഡന്റ് ഓമന രാജൻ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി ബിനോയി കുര്യാക്കോസ്, ജില്ലാ കമ്മിറ്റി അംഗം നിഷാ രാജീവ്, ജിതിൻ രാജ് , ഷെമിനാ സുധീർ എന്നിവർ പ്രസംഗിച്ചു.