പ്ലസ്ടു മലയാളം ചോദ്യപേപ്പറിലെ തെറ്റ്: കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കണം- കെപിഎസ്ടിഎ
1535580
Sunday, March 23, 2025 3:47 AM IST
പത്തനംതിട്ട: പ്ലസ്ടു മലയാളം ചോദ്യപേപ്പറില്‍ തെറ്റുകളുടെ കൂമ്പാരം കടന്നുകൂടിയതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് കേരള പ്രദേശ് സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന് ജില്ലാ സമിതി ആവശ്യപ്പെട്ടു.
കഴിഞ്ഞ ബുധനാഴ്ച നടന്ന പരീക്ഷയിലാണ് പൊറുക്കാനാവാത്ത പിശകുകള്‍ കടന്നു കൂടിയത്. 80 മാര്‍ക്കിന്റെ പരീക്ഷയില്‍ 27 ചോദ്യങ്ങളില്‍ 15 അക്ഷരത്തെറ്റുകളുമായി കുട്ടികളെ കുഴപ്പിച്ച ചോദ്യപ്പേപ്പര്‍ പിന്‍വലിക്കണമെന്നും കെപിഎസ്ടിഎ ആവശ്യപ്പെട്ടു.
പൊതുസമൂഹം വിദ്യാഭ്യാസ മേഖലയെ അപഹസിക്കാന്‍ ഇടനല്‍കുന്നതാണ് തെറ്റുകളെന്നും ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോര്‍ജ്, സെക്രട്ടറി വി. ജി. കിഷോര്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു.