ഹൈദരലി ശിഹാബ് തങ്ങള്‍ അനുസ്മരണവും റംസാന് റിലീഫും സംഘടിപ്പിച്ചു
1536269
Tuesday, March 25, 2025 6:55 AM IST
പത്തനംതിട്ട: മുസ്ലിം ലീഗിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന് മാതൃകയാണെന്ന് ഹാരിസ് ബീരാന് എംപി. മുസ്ലിംലീഗ് പത്തനംതിട്ട മുനിസിപ്പല്‍, കുലശേഖരപതി യൂണിറ്റ് കമ്മിറ്റികള്‍ സംയുക്തമായി സംഘടിപ്പിച്ച പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അനുസ്മരണവും റംസാന് റിലീഫും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ആയുര്‍വേദ വൈദ്യശാസ്ത്ര രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഡോ. വഹിദാ റഹ്മാനെയും കൊമേഴ്സില്‍ ഡോക്ടറേറ്റ് നേടിയ ഡോ. അഷിതയെയും യോഗം ആദരിച്ചു.
കെ.എം. രാജയുടെ അധ്യക്ഷതയില്‍ സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.ഇ. അബ്ദുള്‍റഹിമാന്‍, ജില്ലാ പ്രസിഡന്റ് സമദ് മേപ്രത്ത്, ജനറല്‍ സെക്രട്ടറി ഹന്‍സലാഹ് മുഹമ്മദ്, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം റ്റി.എം. ഹമീദ്, ലീഗ് ജില്ലാ ഭാരവാഹികളായ എം. എം. ബഷീര്‍ കുട്ടി, കെ.പി. നൗഷാദ്, പറക്കോട് അന്‍സാരി, തെക്കേത്ത് അബ്ദുല്‍ കരീം, നിയാസ് റാവുത്തര്‍, എം.എച്ച്. ഷാജി, മണ്ഡലം ഭാരവാഹികളായ എന്‍.എ. നൈസാം, ടി.ടി. യാസീന്‍, പ്രവാസി ലീഗ് ജില്ലാ സെക്രട്ടറി മുഹമ്മദ് വലഞ്ചുഴി, കമറുദീന്, എം. സിറാജ് എന്നിവര്‍ പ്രസംഗിച്ചു.