കോൺഗ്രസ് ഐക്യദാർഢ്യ സമരം നാളെ
1536252
Tuesday, March 25, 2025 6:55 AM IST
പത്തനംതിട്ട: വേതനവർധനയ്ക്കും അർഹമായ ആനുകൂല്യങ്ങൾക്കുമായി സെക്രട്ടേറിയറ്റ് നടയിൽ സമരം ചെയ്യുന്ന ആശാവര്‍ക്കര്‍മാർ, അങ്കണവാടി ജീവനക്കാർ എന്നിവർക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും, സമരം ഒത്തുതീര്‍പ്പാക്കാന്‍ നടപടി സ്വീകരിക്കാതിരിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചും നാളെ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് മുന്‍പിലും ധര്‍ണ നടത്തും.
പ്രതിഷേധ ധര്‍ണയുടെ ജില്ലാതല ഉദ്ഘാടനം വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്പില് മുന്‍ കെപിസിസി പ്രസിഡന്റ് വി.എം. സുധീരന് നിര്‍വഹിക്കും. ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പില്‍ അധ്യക്ഷത വഹിക്കും.