വീല്‍ചെയര്‍ വിതരണം
1536250
Tuesday, March 25, 2025 6:55 AM IST
പത്തനംതിട്ട: ജില്ലാ പഞ്ചായത്ത് പദ്ധതി പ്രകാരം ഭിന്നശേഷിക്കാര്‍ക്ക് ഇലക്ട്രിക് വീല്‍ ചെയര്‍ വിതരണം ചെയ്തു.
പത്തനംതിട്ട പ്രകാശധാര സ്പെഷല്‍ സ്കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് ഏബ്രഹാം ഉദ്ഘാടനം ചെയ്തു. 10 പേര്‍ക്കായി 10.28 ലക്ഷം രൂപ ജില്ലാ പഞ്ചായത്ത് ചെലവഴിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ജിജി മാത്യു അധ്യക്ഷത വഹിച്ചു. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ജെ. ഷംലാ ബീഗം, ജില്ലാ പഞ്ചായത്ത് അംഗം ജെസി അലക്സ്, പ്രകാശധാര സ്പെഷല്‍ സ്കൂള്‍ ഡയറക്ടര്‍ ഫാ. റോയി സൈമണ്‍ എന്നിവര്‍ പങ്കെടുത്തു.