ഉന്നത വിദ്യാഭ്യാസ കോണ്‍ക്ലേവ് സമാപിച്ചു
1535980
Monday, March 24, 2025 3:53 AM IST
അടൂര്‍: മൗണ്ട് സിയോണ്‍ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ നടന്ന ഉന്നത വിദ്യാഭ്യാസ കോണ്‍ക്ലേവ് സമാപിച്ചു കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിവരുന്ന ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തില്‍ മൗണ്ട് സിയോണ്‍ ഗ്രൂപ്പിനു കീഴില്‍ വരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയും മൗണ്ട് സിയോണ്‍ സ്ഥാപനങ്ങളെ കൂട്ടിയിണക്കി ഒരു സ്വകാര്യ സര്‍വകലാശാല സ്ഥാപിക്കുന്നതിന്റെ സാധ്യത മുന്‍ നിര്‍ത്തിയുമാണ് കോണ്‍ക്ലേവ് സംഘടിപ്പിച്ചതെന്ന് ചെയര്മാന് ഡോ. ഏബ്രഹാം കലമണ്ണില്‍ പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് സാധ്യതകള്‍ വിശകലനം ചെയ്യുന്നതിനായി മൂന്നു സെക്ഷനുകളിലായി ചര്‍ച്ചകള്‍ നടത്തി. മൗണ്ട് സിയോണ്‍ ഗ്രൂപ്പിന്റെ കോളജുകളെ ശക്തിപ്പെടുത്തുന്നതിനൊപ്പം കൊഴുവല്ലൂരില്‍ മൗണ്ട് സിയോന്‍ റിസര്‍ച്ച് സിറ്റി,
അടൂരില്‍ മൗണ്ട് സിയോണ്‍ കെയര്‍ സിറ്റി, കടമ്മനിട്ടയില്‍ മൗണ്ട് സിയോണ്‍ ടെക്സിറ്റി പാലക്കാട്ട് അഗ്രിസിറ്റി എന്നിവയും തിരുവനന്തപുരത്ത് മൗണ്ട് സിയോണ്‍ സ്കൂള്‍ ഓഫ് ഗ്ലോബല്‍ ലീഡര്‍ഷിപ്പ് ആന്‍ഡ് സോഷ്യല്‍ ഇംപാക്ട്, സ്കൂള്‍ ഓഫ് ലാംഗ്വേജസ്, ലിറ്ററേച്ചര്‍, ഫിലിം സ്റ്റഡീസ് ആന്‍ഡ് പെര്‍ഫോമിംഗ് ആര്‍ട്സ്, സ്കൂള്‍ ഓഫ് സബാള്‍ട്ടന്‍ ആന്‍ഡ് ട്രൈബല്‍ സ്റ്റഡീസ് എന്നിവ സ്ഥാപിക്കുന്നതിനുള്ള രൂപരേഖയും നയങ്ങളും യോഗത്തില്‍ തയാറാക്കി.
വിവിധ സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരും വിദ്യാഭ്യാസ മേഖലയിലെ ഗവേഷകരും അടക്കം കോണ്‍ക്ലേവില്‍ പങ്കെടുത്തു. കോണ്‍ഫെഡറേഷന്‍ ഓഫ് പ്രൈവറ്റ് യൂണിവേഴ്സിറ്റി ചെയര്‍മാനും ജാര്‍ഖണ്ഡ് ഗവര്‍ണറുടെ ഉപദേഷ്ടാവുമായ ഡോ. ബാലഗുരുസ്വാമി സമ്മേളനം ഉദ്ഘാടനം ചെയ്തതിനൊപ്പം പ്രധാന സെക്ഷന്‍ നയിച്ചു. മൗണ്ട് സിയോണ്‍ ഗ്രൂപ്പ് ചെയര്മാന് ഡോ. ഏബ്രഹാം കലമണ്ണില്‍ അധ്യക്ഷത വഹിച്ചു.