പത്രപ്രദര്‍ശനം സംഘടിപ്പിച്ചു
1535986
Monday, March 24, 2025 3:53 AM IST
പത്തനംതിട്ട: ചരിത്രം സൃഷ്ടിച്ച ബഹിരാകാശ യാത്രയുടെ ഭാഗമായ സുനിതാ വില്യംസിനും ബുച്ച് വില്‍മോറിനും അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് എംസിവൈഎം മുളന്തറ യൂണിറ്റിന്റെ നേതൃത്വത്തില്‍ പത്രപ്രദര്‍ശനം നടന്നു. ബഹിരാകാശ ചരിത്രത്തില്‍ സ്വര്‍ണ ലിപികളാല്‍ എഴുതിച്ചേര്‍ത്ത ദിവസങ്ങളില്‍ അച്ചടി മാധ്യമ ലോകം റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തകളാണ് പ്രദര്‍ശിപ്പിച്ചത്.
ബഹിരാകാശ യാത്ര പൂര്‍ത്തിയാക്കി ഭൂമിയില്‍ തിരികെയെത്തിയ ദിവസങ്ങളില്‍ പത്രത്തില്‍വന്ന റിപ്പോര്‍ട്ടുകള്‍ ചേര്‍ത്ത് ഇടവക ജനങ്ങള്‍ക്കും സണ്ഡേസ്കൂള് കുട്ടികള്‍ക്കുമായാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്.