ഭിന്നശേഷി ശക്തീകരണ സംഗമം
1535990
Monday, March 24, 2025 3:54 AM IST
പത്തനംതിട്ട: ഡിഫറന്റലി ഏബിള്‍ഡ് പേഴ്സണ്‍സ് ആന്‍ഡ് പേരന്റസ് അസോസിയേഷന് ഓഫ് കേരളയുടെ ഭിന്നശേഷി ശക്തീകരണ സംഗമം ഡോ. ഏബ്രഹാം മാര്‍ സെറാഫിം ഉദ്ഘാടനം ചെയ്തു. അസോസിയേഷന് രക്ഷാധികാരി സാമുവേല്‍ പ്രക്കാനം അധ്യക്ഷത വഹിച്ചു.
ഭക്ഷ്യധാന്യക്കിറ്റ്, ചികിത്സാ സഹായം, ഭിന്നശേഷി സൗഹൃദ ഉപകരണങ്ങള്‍ എന്നിയുടെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന പ്രഭാ, പത്തനംതിട്ട നഗരസഭാ ചെയര്മാന് ടി. സക്കീര്‍ ഹുസൈന്, കെഎച്ച്ആര്‍എ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എം. രാജ എന്നിവര്‍ നിര്‍വഹിച്ചു.
അസോസിയേഷന് ജനറല്‍ സെക്രട്ടറി കെ. സിയാദ്, പ്രഫ. മാലൂര്‍ മുരളീധരന്, പ്രീത് ചന്ദനപ്പള്ളി, റംലാ ബീവി, കെ. മന്മഥന് നായര്‍, അനിത ആര്. പിള്ള, ഹാജിറ ജബ്ബാര്‍, കല മാലക്കര തുടങ്ങിയവര്‍ പ്രസംഗിച്ചു.