ബൈബിള്‍ കണ്വന്ഷന് ഇന്ന്
1535981
Monday, March 24, 2025 3:53 AM IST
കുന്നന്താനം: ശാലോം വചനാഗ്നി ബൈബിള്‍ കണ്വന്ഷന് ഇന്ന് രാവിലെ ഒമ്പതിന് കുന്നന്താനം ദൈവപരിപാലന ഭവന് ധ്യാനമന്ദിരത്തില്‍ നടക്കും. ഫാ. ഷാജി തുമ്പയില്ച്ചിറയില് കുര്‍ബാനയ്ക്കു കാര്‍മികത്വം വഹിക്കും. ആര്‍ച്ച് ബിഷപ് ഡോ. തോമസ് മാര്‍ കൂറിലോസ് ഉദ്ഘാടനം ചെയ്യും. ക്രിസ്തീയ ഗാനരചയിതാവും സംവിധായകനുമായ ബേബി ജോണ്‍ കലയന്താനിയും ശാലോം ടീമംഗങ്ങളും വചനശുശ്രൂഷ നടത്തും.
എല്‍എസ്ഡിപി സന്യാസിനി സമൂഹം സുപ്പീരിയര്‍ ജനറാള്‍ മദര്‍ മേരി റോസിലി - ജനറല്‍ കണ്‍വീനര്‍, ജയ്സ് കോഴിമണ്ണില്‍, വിന്‍സന്റ് വര്‍ഗീസ് - കോ-ഓര്‍ഡിനേറ്റേഴ്സ്, പ്രഫ. ജേക്കബ് എം. ഏബ്രഹാം, സിസ്റ്റര്‍ പാവന - കണ്‍വീനര്‍മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നു.