ചന്ദനപ്പള്ളി തിരുനാള്‍: ലോഗോ പ്രകാശനം ചെയ്തു
1535973
Monday, March 24, 2025 3:44 AM IST
ചന്ദനപ്പള്ളി: ചന്ദനപ്പള്ളി സെന്റ് ജോര്‍ജ് തീര്‍ഥാടന കത്തോലിക്കാ ദേവാലയത്തിന്റെ തിരുനാള്‍ ലോഗോ മാര്‍ത്തോമ്മ സഭയുടെ കൊട്ടാരക്കര - പുനലൂര്‍ ഭദ്രാസനാധിപന്‍ ഡോ. തോമസ് മാര്‍ തീത്തോസ് പ്രകാശനം ചെയ്തു.
വികാരി ഫാ. ബെന്നി നാരകത്തിനാല്‍, ഗീവര്‍ഗീസ് നെടിയത്ത് റമ്പാന്, ഫാ. സാമുവേല്‍ തെക്കേക്കാവില്, ട്രസ്റ്റി വിത്സണ് പാലവിള, സെക്രട്ടറി ഫിലിപ്പ് കിടങ്ങില്‍, തിരുനാള്‍ കണ്‍വീനര്‍മാരായ ആന്റണി ചന്ദനപ്പള്ളി, ഇ.എം.ജി. ചന്ദനപ്പള്ളി, ബാബു പെരുമല, വിത്സണ് ചരുവിള, പബ്ളിസിറ്റിയംഗങ്ങളായ, സാം കാവില്‍, ഫെബിന് സാം വിത്സണ്, ബിപിന്‍, ടോം കാവില്‍, എംസിവൈഎം പ്രസിഡന്റ് നാന്‍സി ബിജു, ടെസി ആന്റണി എന്നിവര്‍ പങ്കെടുത്തു.
ഏപ്രില്‍ 27 ന് കൊടിയേറ്റോടെ ആരംഭിക്കുന്ന തിരുനാള്‍ മേയ് 11ന് കൊടിയിറക്കോടെ സമാപിക്കും. വിവിധ സമ്മേളനങ്ങള്‍, ബൈബിള്‍ കണ്വന്ഷന്, ജോര്‍ജിയന്‍ സമ്മേളനം, അവാര്‍ഡ് വിതരണം, കൊടിമര ഘോഷയാത്ര വിവിധ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ വിതരണം തുടങ്ങിയവ തിരുനാളിന്റെ ഭാഗമായി നടത്തും.
മലങ്കര കത്തോലിക്കാ സഭയുടെയും വിവിധ ക്രൈസ്തവ സഭകളുടെയും അധ്യക്ഷരും സാമൂഹിക സാസ്കാരിക നേതാക്കളും സമ്മേളനങ്ങളില്‍ പങ്കെടുക്കും. വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുശേഷിപ്പ് കസാക്കിസ്ഥാനില്‍നിന്ന് സ്വീകരിച്ച് പ്രതിഷ്ഠിച്ച ശേഷമുള്ള പ്രഥമ തിരുനാളാണ് ഇക്കൊല്ലം നടക്കുന്നത്.