പെന്‍ഷനേഴ്സ് കായികമേളയില്‍ തിരുവല്ലയ്ക്കു നേട്ടം
1535988
Monday, March 24, 2025 3:53 AM IST
തിരുവല്ല: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന്റെ ജില്ലാതല കായിക മേളയില്‍ തിരുവല്ല ബ്ലോക്കിലെ കായിക താരങ്ങൾക്കു നേട്ടം. റോസമ്മ തോമസ്, കെ.ജെ. സുജാതകുമാരി, പി. ജേക്കബ് ജോര്‍ജ്, എ.വി. ജോര്‍ജ്, ആര്. ഗീതാദേവി, മറിയാമ്മ തോമസ്, തോമസ് മാത്യു, എന്‍.പി. അന്നമ്മ, ടി.പി. ഫിലിപ്പ് എന്നിവര്‍ വിവിധ ഇനങ്ങളില്‍ ജേതാക്കളായി.
മേളയില്‍ തിരുവല്ല ബ്ലോക്കിനാണ് ചാമ്പ്യന്‍ഷിപ്പ്. മത്സരങ്ങള്‍ ജില്ലാ സെക്രട്ടറി ഉമ്മന്‍ മത്തായി ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍ പത്മകുമാര്‍, ബ്ലോക്ക് പ്രസിഡന്റ് പ്രഫ. പി.എസ്. രാമചന്ദ്രന്, സെക്രട്ടറി ടി.എ.എന്‍. ഭട്ടതിരിപ്പാട്, ട്രഷറാര്‍ വി.കെ. ഗോപി എന്നിവര്‍ പ്രസംഗിച്ചു.
ജേതാക്കള്‍ക്കുള്ള സമ്മാനങ്ങള്‍ നാളെ തിരുവല്ല സെന്റ് ജോണ്‍സ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ജില്ലാ സമ്മേളനത്തില്‍ വിതരണം ചെയ്യും.