നബിദിന റാലി നടത്തി
1589725
Sunday, September 7, 2025 6:14 AM IST
ചവറ : നബി ദിനത്തോടനുബന്ധിച്ച് പടപ്പനാൽ ഖാദിസിയ മദ്രസ തിരുവസന്തം ആയിരത്തി അഞ്ഞൂറ് എന്ന പേരിൽ മീലാദ് റാലി സംഘടിപ്പിച്ചു.
ഖാദസിയ മസ്ജിദ് അങ്കണത്തിൽ നിന്നും ആരംഭിച്ച റാലി പടപ്പനാൽ ചുറ്റി കുളങ്ങര ജംഗ്ഷനിൽ സമാപിച്ചു. ദഫ് സംഘങ്ങളും മദ്രസ വിദ്യാർഥികളും രക്ഷിതാക്കളും പങ്കെടുത്തു.
മസ്ജിദ് ഇമാം എസ്. നൗഷാദ് മന്നാനി, ജമാലുദീൻ മുസ്ലിയാർ, പിടിഎ പ്രസിഡന്റ് കുറ്റിയിൽ അബ്ദുസലാം , നൗഷാദ് മന്നാനി അഞ്ചുവിളയിൽ , മുനീർ ജൗഹരി ,നൗഷാദ് ചെപ്പള്ളിൽ,അബ്ദുൾ സലാം പടിപ്പുര,നസീർ തുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകി.