അയ്യപ്പ സംഗമത്തിന് പിന്നിൽ രാഷ്ട്രീയലക്ഷ്യം: കൊടിക്കുന്നിൽ
1589220
Thursday, September 4, 2025 6:26 AM IST
കൊല്ലം: സംസ്ഥാന സർക്കാരിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമം രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി മാത്രം ആസൂത്രണം ചെയ്ത ശ്രമമാണെന്നു കൊടിക്കുന്നിൽ സുരേഷ് എംപി.
എൽഡിഎഫ് സർക്കാരിന്റെ കഴിഞ്ഞ ഒമ്പത് വർഷത്തെ ഭരണകാലത്ത് ശബരിമലയുടെ വികസനത്തിനോ വിശ്വാസ സംരക്ഷണത്തിനോ വേണ്ടിയുള്ള ഒരു നടപടിയും കൈക്കൊള്ളാതിരുന്ന പിണറായി സർക്കാർ ഇപ്പോൾ ആഗോള അയ്യപ്പ സംഗമവുമായി മുന്നോട്ട് വരുന്നത് വോട്ടു ബാങ്ക് രാഷ്ട്രീയത്തിനായുള്ള ശ്രമമാണ്.
ശബരിമല ക്ഷേത്രത്തെ മുൻനിർത്തി ഭക്തരുടെ മനസിൽ രാഷ്ട്രീയ പ്രയോജനത്തിന് വിത്ത് വിതയ്ക്കുകയെന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് എംപി ചൂണ്ടിക്കാട്ടി.