ഇളവറാംകുഴിയില്‍ ഓണാഘോഷവും കുടുംബ സംഗമവും
1589222
Thursday, September 4, 2025 6:26 AM IST
അഞ്ചല്‍ : ഏരൂര്‍ ഇളവറാംകുഴി കൈരളി ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആറാമത് വാര്‍ഷികവും പി.കെ. ശ്രീനിവാസന് മെമ്മോറിയല്‍ ലൈബ്രറിയുടെ ഓണാഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചു. മാതാ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ സംഘടിപ്പിച്ച ആഘോഷ പരിപാടികള്‍ മുന്‍ മന്ത്രിയും സിപിഐ നേതാവുമായ അഡ്വ . കെ. രാജു ഉദ്ഘടനം ചെയ്തു.
സംഘം പ്രസിഡന്റ് എസ്. മോഹനദാസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രാസിഡന്റ് ജി. അജിത്ത്, സ്ഥിരം സമിതി അധ്യക്ഷന്‍ ഡോണ്‍ വി രാജ്, സംഘം സെക്രട്ടറി കെ. അനിമോന്, ബ്ലോക്ക് പഞ്ചായത്ത് അംഗം സന്ധ്യ ബിനു, ഗ്രാമപഞ്ചായത്ത് അംഗം സുജിത അജി, മുംതാസ് നജീം, പി. വിജയന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ആഘോഷങ്ങളുടെ ഭാഗമായി ചികില്‍സ സഹായ വിതരണം, ഓണകിറ്റ് വിതരണം, വിദ്യാഭ്യാസ അവാര്‍ഡ് സമര്‍പ്പണം, ലാഭ വിഹിത വിതരണം എന്നിവയും നടന്നു