ആത്മീയ ജല തീർഥാടന യാത്ര
1589471
Friday, September 5, 2025 5:55 AM IST
കൊല്ലം: കൊല്ലം രൂപതയുടെ പ്രഥമ തദേശീയ മെത്രാൻ ദൈവദാസൻ ബിഷപ് ജെറോം മരിയ ഫെർണാണ്ടസിന്റെ 124- ാമത് ജന്മദിനത്തോടനുബന്ധിച്ച് കൊല്ലം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്നും ആരംഭിച്ച ആത്മീയ ജല തീർഥാടന യാത്ര പ്രഫ. ഡോ. മനോജ് കുമാർ ഉദ്ഘാടനം ചെയ്തു.
കൊല്ലം രൂപത വികാരി ജനറാൾ മോൺ. ബൈജു ജൂലിയാൻ, മദർ ജനറൽ സുജ ജോഷ്വാ എംഎസ്എസ്ടി , മദർ ശാന്തി മേരി, സിസ്റ്റർ ഉഷറ്റ മേരി, ഫാ. ജോൺ ജെറി ഐസക്, ഫാ. ജോളി ഏബ്രഹാം , ഫാ. ജോസ് സെബാസ്റ്റ്യൻ, ഫാ. ജോ അലക്സ്, ജോസ് വിമൽരാജ്, ടൈറ്റസ് കടമ്പാട്ട്, അഗസ്റ്റിൻ തുപ്പാശേരി, രാജു തുപ്പാശേരി, സിസ്റ്റർ നോമ സി സി ആർ എന്നിവർ പ്രസംഗിച്ചു.