ഥാർ കലുങ്ക് തകർത്ത് വീട്ടുവളപ്പിലേക്ക് ഇടിച്ചു കയറി
1589722
Sunday, September 7, 2025 6:14 AM IST
കുളത്തൂപ്പുഴ: ഥാർ വീട്ടുവളപ്പി ലേക്ക് ഇടിച്ചു കയറി. കാർപോർച്ചിൽ കിടന്ന കാർ തകർത്തു. മലയോരഹൈവേ മടത്തറ കുളത്തുപ്പുഴ പാതയിൽ അരിപ്പ പെട്രോൾ പമ്പിനു സമീപം കഴിഞ്ഞ ദിവസം പുലർച്ചേയായിരുന്നു അമിത വേഗതയിൽ എത്തിയ ഥാർ നിയന്ത്രണംവിട്ട് ഹൈവേയിലെ കലിങ്കും തകർത്ത് വീട്ടുവളപ്പിലേക്ക് ഇടിച്ചു കയറി യത്.
അപകട സമയം വീടിനുള്ളിൽ ഉള്ളവർ ആരും പുറത്തേക്ക് ഇറങ്ങാത്തതിനാൽ വലിയ അപകടം ഒഴിവായി. വാഹനത്തിൽ രണ്ടുപേരാണ് ഉണ്ടായിരുന്നത്.
വാഹനം ഓടിച്ചിരുന്ന ചോഴിയക്കോട് കല്ലുകുഴി സ്വാദേശി തൗഫീഖിന് ഗുരുതര പരിക്ക് പറ്റി.
ഇയാളെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എയർ ബാഗ് തക്ക സമയത്ത് പ്രവർത്തിച്ചിരുന്നതിനാൽ കൂടെ ഉണ്ടായിരുന്നയാൾ പരിക്കേൽ ക്കാതെ രക്ഷപ്പെട്ടു.
പുതിയ വാഹനം എടുത്തു യുവാക്കൾ ട്രയൽ ഓടിക്കുന്ന സമയത്താണ് അപകടം ഉണ്ടായത്. അപകടത്തിൽ വാഹനത്തിന് കാര്യമായ കേടുപാടുകൾ പറ്റിയിട്ടുണ്ട്. സംഭവത്തിൽ കുളത്തൂപ്പുഴ പോലീസ് കേസെടുത്തു.