ഉണങ്ങിയ മരക്കഷ്ണം റോഡിലേക്ക് വീണു
1589216
Thursday, September 4, 2025 6:26 AM IST
കുളത്തൂപ്പുഴ: വനംവകുപ്പിന്റെ ടിംബർ ഡിപ്പോ സ്ഥിതിചെയ്യുന്ന മലയോര ഹൈവേയുടെ ഓരത്ത് നിന്ന കൂറ്റൻ മരത്തിന്റെ ശിഖരങ്ങൾ അടർന്ന് പാതയിലേക്ക് വീണു. സംഭവസമയം പാതയിൽ കാൽനട യാത്രികരോ വാഹനങ്ങളോ ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി.
കുളത്തൂപ്പുഴ-മടത്തറ പാതയിൽ ഡിപ്പോകവലക്ക് സമീപം അപകടകരമായ നിലയിൽ നിൽക്കുന്ന മരങ്ങളും ചില്ലകളും മഴക്കാലത്തിന് മുമ്പ് വെട്ടിമാറ്റി അപകടം ഒഴിവാക്കുമെന്ന് അധികൃതർ പറഞ്ഞെങ്കിലും നടപ്പായില്ല.
കഴിഞ്ഞ കുറെനാളുകളായി മരത്തിന്റെ ചില്ല ഒടിഞ്ഞുതൂങ്ങി ഏതുനിമിഷവും പാതയിലേക്ക് വീഴാവുന്ന നിലയിൽ കിടക്കുന്നത് ശ്രദ്ധയിൽപെട്ടപരിസര വാസികൾ വിവരം വനം വകുപ്പ് റേഞ്ച് ഓഫീസിൽ അറിയിച്ചുവെങ്കിലും നടപടിയെടുത്തില്ല. ഈ ശിഖരമാണ് കഴിഞ്ഞ ദിവസം പാതയിലേക്ക് ഒടിഞ്ഞുവീണ് ഗതാഗതതടസം സൃഷ്ടിച്ചത്.
മരം റോഡിലേക്ക് വീഴുന്നശബ്ദംകേട്ട്ഓടിക്കൂടിയപരിസരവാസികളാണ്ചില്ലകളുംതടിക്കഷണങ്ങളും പാതയോരത്ത് നിന്നും മാറ്റി ഗതാഗതം പുനസ്ഥാപിച്ചത്.