മലങ്കര കാത്തലിക് യൂത്ത്മൂവ്മെന്റ് ബാഡ്മിന്റൺ മത്സരം
1589724
Sunday, September 7, 2025 6:14 AM IST
അഞ്ചൽ: മലങ്കര കാത്തലിക് യൂത്ത് മൂവ്മെന്റ് പഴയേരൂർ സെന്റ്ജോർജ് യൂണിറ്റി െന്റ നേതൃത്വത്തിൽ അഞ്ചൽ സെന്റ് ജോൺസ് കോളേജ് ഇൻഡോർ ഓഡിറ്റോറിയത്തിൽ ബാഡ്മിന്റൺ മത്സരം നടന്നു.
വിവിധ രൂപതകളിൽ നിന്ന് എത്തിയ പതിനെട്ടോളം ബാഡ്മിന്റൺ ടീമുകൾ മാറ്റുരച്ച മത്സരത്തിൽ മാവേലിക്കര രൂപതയിലെ കല്ലുവാതുക്കൽ യൂണിറ്റ് ഡബിൾസിൽ ഒന്നാം സ്ഥാനം നേടി.
ചിരട്ടക്കോണം യൂണിറ്റിനാണ് രണ്ടാം സ്ഥാനം. വനിതാ സിംഗിൾസിൽ കാട്ടാക്കട രൂപതയിലെ പുനലാൽ ഇടവക ഒന്നാം സ്ഥാനം നേടി.