ഹോട്ടലിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി
1589721
Sunday, September 7, 2025 6:14 AM IST
കുണ്ടറ: പെരുമ്പാമ്പിനെ ഹോട്ട ലിൽ നിന്നും പിടികൂടി. കുണ്ടറ ആശുപത്രി മുക്കിൽ കഴിഞ്ഞ ദിവസം രാത്രി 11.30 ഓടെ യായിരുന്നു സംഭവം.
ബൈക്കിൽ എത്തിയ യുവാക്കളാണ് റോഡി െ ന്റ മധ്യഭാഗത്ത് കൂടി ഇഴഞ്ഞുനീങ്ങുകയായിരുന്ന ഏകദേശം ഒൻപത് അടിയോളം നീളമുള്ള പെരുമ്പാമ്പിനെ കണ്ടത്. നാട്ടുകാർ ഓടി കൂടിയതോടെ പാമ്പ് സമീപത്തുള്ള ഹോട്ടലിലേക്ക് കയറി.
ഇതോടെ ഫോറസ്റ്റ് അധികൃതരെ വിവരം അറിയിച്ചു. വനം വകുപ്പി െ ന്റ നിർദേശപ്രകാരം പാമ്പ് പിടുത്തക്കാരൻ കൊല്ലം മാടൻനട സ്വദേശി നിയാസ് എത്തി പാമ്പിനെ പിടികൂടി ബാഗിൽ ആക്കി ഫോറസ്റ്റ് അധികൃതർക്ക് കൈമാറി.