ഹൃദയരാഗം വചനവിചിന്തനം പുസ്തകപ്രകാശനം ഇന്ന്
1589217
Thursday, September 4, 2025 6:26 AM IST
കൊല്ലം: മയ്യനാട് കാക്കോട്ടുമൂല തിരുഹൃദയ പള്ളി വികാരി ഫാ. റൊമാന്‍സ് ആന്റണി രചിച്ച പുസ്തകം ഹൃദയരാഗത്തിന്റെ പ്രകാശനവും വിശുദ്ധ മാര്‍ഗ്രറ്റ് മേരി അലക്കോക്കിന് ഈശോ തന്റെ തിരുഹൃദയദര്‍ശനം നല്‍കിയതിന്റെ 350ാം വാര്‍ഷികം-ഹൃദയോത്സവം@2025 ഉദ്ഘാടനവും ഇന്നു നടക്കും.
കാക്കോട്ടുമൂല തിരുഹൃദയ പള്ളി ഓഡിറ്റോറിയത്തില്‍ രാവിലെ 10.30നു കൊല്ലം ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മലങ്കര കത്തോലിക്കസഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കബാവ കൊല്ലംരൂപതാബിഷപ് എമിരിയേറ്റസ് റവ.സ്റ്റാന്‍ലി റോമനു പുസ്തകം നല്കി പ്രകാശനം ചെയ്യും.
തിരുവനന്തപുരം മാര്‍ തിയോഫിലസ് ട്രെയിനിംഗ് കോളജ് ബര്‍സാര്‍ ഫാ. ജോണ്സണ് പുതുവേലില്‍ പുസ്തകാവതരണം നടത്തും. ദീപിക മാനേജിംഗ് ഡയറക്ടര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, കൊല്ലംരൂപത വികാരിജനറാള്‍ ബൈജു ജൂലിയാന്, എഫ്ഐഎച്ച് സൂപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ റെനോറമേരി ,
എംഎസ്എസ്ടി സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ സുജ ജോഷ്വാ, കാക്കോട്ടുമൂല ഇടവക അജപാലന സമിതി സെക്രട്ടറി ഡോ. മനോജ് അഗസ്റ്റിന്, വിന്‍സന്റ ് ഡി പോള്‍ ാെസൈറ്റി കാക്കോട്ടുമൂല കോണ്‍ഫറന്‍സ് സെക്രട്ടറി ലൈസാമ്മ വില്‍സണ്‍, കോട്ടപ്പുറം കുടുംബയോഗം പ്രതിനിധി ആദം ഫെര്‍ണാണ്ടസ് തുടങ്ങിയവര്‍ പ്രസംഗിക്കും.