കുളത്തൂപ്പുഴ കൃഷിഭവനിൽ വിഷരഹിത പച്ചക്കറി വില്പന
1588953
Wednesday, September 3, 2025 6:39 AM IST
കുളത്തൂപ്പുഴ: കുളത്തൂപ്പുഴ കൃഷിഭവ െ ന്റ ആഭിമുഖ്യത്തിൽ ഉത്രാടം നാളുവരെ കർഷകരിൽ നിന്നും നേരിട്ട് വിഷരഹിത പച്ചക്കറി ശേഖരിച്ച് 30 ശതമാനം വിലക്കുറവിൽ ഉപഭോക്താക്കളുടെ കൈകളിൽ എത്തിക്കുന്നു.
കൃഷിഭവൻ അങ്കണത്തിൽ ആരംഭിച്ച ഓണച്ചന്തയുടെ ഉദ്ഘാടനം കുളത്തൂപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് പി. ലൈല ബീവി പഞ്ചായത്ത് അംഗം ശോഭനയ്ക്ക് ആദ്യ വില്പന നടത്തി നിർവഹിച്ചു.
പഞ്ചായത്ത് അംഗം സാബു ഏബ്രഹാം, ഷീജ റാഫി, പി. ആർ. സന്തോഷ് കുമാർ, വെജിറ്റബിൾ ക്ലസ്റ്റർ ജയപ്രകാശ്, സക്കറിയ, സഹദേവൻ, കൃഷി ഓഫീസർ എം.വി. മേഘ തുടങ്ങിയവർ പ്രസംഗിച്ചു.