നേമം സഹകരണബാങ്ക് തട്ടിപ്പ്: തിരുവോണത്തിന് സെക്രട്ടേറിയറ്റ് നടയിൽ നിക്ഷേപകരുടെ നിരാഹാര സമരം
1589717
Sunday, September 7, 2025 6:08 AM IST
നേമം :96 കോടി രൂപയുടെ ക്രമക്കേടുകൾ കണ്ടെത്തിയ നേമം സഹകരണ ബാങ്കിലെ നിക്ഷേപകർക്ക് സർക്കാർ ഗ്യാരണ്ടി ബോർഡിൽ ഉൾപ്പെടുത്തി താൽക്കാലിക ആശ്വാസമായി ഓരോ നിക്ഷേപകനും അഞ്ചു ലക്ഷം രൂപ വീതം നൽകണമെന്നും, "സർക്കാർ ഗ്യാരണ്ടി" എന്ന ഉറപ്പ് പാലിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് നിക്ഷേപ കൂട്ടായ്മ ഭാരവാഹികളായ ശാന്തിവിള മുജീബ് റഹ്മാനും കൈമനം സുരേഷും തിരുവോണ നാളിൽ സെക്രട്ടേറിയറ്റിനു മുന്നിൽ നിരാഹാരം അനുഷ്ഠിച്ചു.
ഐക്യദാർഢ്യം പ്രഖ്യാപിച്ച് നൂറുകണക്കിന് നിക്ഷേപകർ നിരാഹാര സമരത്തിൽ പങ്കെടുത്തു. എ. ശാന്തമ്മയുടെ അധ്യക്ഷതയിൽ ചേർന്ന സമരം ആർ.എസ്. ശശികുമാർ ഉദ്ഘാടനം ചെയ്തു. കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. ജി. സുബോധൻ, ശാന്തിവിള സുബൈർ എന്നിവർ പ്രസംഗിച്ചു.