മലയാളികൾക്ക് ഓണമുണ്ണാൻ തമിഴ്നാട് വാഴയില
1589231
Thursday, September 4, 2025 6:37 AM IST
കൊല്ലം: എന്തെല്ലാം മാറ്റമുണ്ടായാലും മലയാളിക്ക് ഓണമുണ്ണാൻ വാഴയില തന്നെവേണം. ഇലയിൽ ചോറുണ്ട്, പായസംകൂടി ഒഴിച്ചൊരു പിടുത്തം പിടിച്ചാൽ മാത്രമേ മലയാളിക്കു ഓണത്തിനു തൃപ്തിയാകൂ. എന്നാൽ മലയാളികൾക്ക് ഓണമുണ്ണമെങ്കിൽ തമിഴ്നാട്ടിൽനിന്നും കർണാടകയിൽനിന്നും വാഴയില എത്തണമെന്നാണ് സത്യം. കൂടുതലും തമിഴ്നാട്ടിൽനിന്നുമാണ് എത്തുന്നത്.
കേരളത്തിൽനിന്നും കുറച്ചുവാഴയില മാത്രമേ മാർക്കറ്റിൽ എത്തുന്നുള്ളൂ. ഉത്രാടം മുതലാണ് വാഴയിലയുടെ ഡിമാൻഡ് വർധിക്കുന്നത്.ഏതായാലും മുൻവർഷത്തെക്കാൾ തിരക്ക് അനുഭവപ്പെടാനുള്ള സാധ്യതയുണ്ടെന്നും കൊല്ലം നഗരത്തിലെ പ്രധാന വാഴയില വില്പനക്കാരൻ കുഞ്ഞുമോൻ പറയുന്നു. നിലവിൽ വാഴയില എട്ടുരൂപയാണ് വില. ഇത്രാടത്തോടെ വില കൂടാനുള്ള സാധ്യതയുണ്ട്. 100ന്റെയും 200ന്റെയും കെട്ടുകളുണ്ട് . വാഴയില രണ്ടായി മുറിച്ച് ഉപയോഗിക്കാൻ കഴിയുന്ന തരത്തിലുള്ള കെട്ടുകളാണ്.
ഇല ശേഖരിക്കാൻ മാത്രം തിരുനെൽവേലി ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ നാട്ടുവാഴ, ചക്കവാഴ ഉൾപ്പെടെയുള്ള പ്രത്യേകയിനം വാഴകളും കൃഷി ചെയ്യുന്നുണ്ട്. ഇത്തരം വാഴയിലെ കുലകൾക്ക് ആവശ്യക്കാർ കുറവാണ്. നാലു ദിവസം വരെ ഇലകൾ വാടാതിരിക്കും. പെട്ടെന്ന് കീറില്ലെന്നതും ഇത്തരം ഇലകളുടെ പ്രത്യേകതയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലേക്ക് വലിയ തോതിൽ വാഴയില കയറ്റുമതി ചെയ്യുന്നുണ്ട്.
തമിഴ്നാട്ടിലെ തൂത്തുക്കുടി, കാവല്‍കിണര്‍, മധുര, തിരുനെല്‍വേലി എന്നിവിടങ്ങളിലെ വലിയ തോട്ടങ്ങളില്‍നിന്നാണ് കേരളത്തിലേക്ക് വാഴയില കൂടുതലായി എത്തുന്നത്. ഞാലിപ്പൂവന് വാഴയുടെ ഇലയ്ക്കാണ് കൂടുതല്‍ ആവശ്യക്കാര്‍.
ഇതു പെട്ടെന്നു പൊട്ടിപ്പോകില്ല, നേര്‍ത്തതുമാണ്. എളുപ്പം വാടുകയുമില്ല. ഇല ശേഖരിക്കാന്‍ മാത്രം തിരുനെല്‍വേലി ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ നാട്ടുവാഴ, ചക്കവാഴ ഉള്‍പ്പെടെയുള്ള പ്രത്യേകയിനം വാഴകള്‍ കൃഷി ചെയ്യുന്നുണ്ട്. മലയാളി ഓണം ആഘോഷിക്കണമെങ്കിൽ തമിഴ്നാട്ടുകാരും കർണാടകയും കനിയണമെന്നു മാത്രം.