രാഹുൽ ഗാന്ധിക്ക് പിന്തുണ: പ്രകടനം നടത്തി
1589221
Thursday, September 4, 2025 6:26 AM IST
ചാത്തന്നൂർ: രാഹുൽഗാന്ധി നയിക്കുന്ന വോട്ട് അധികാർ യാത്രയ്ക്ക് അഭിവാദ്യം അർപ്പിച്ചു ചാത്തന്നൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. ചാത്തന്നൂർ മംഗളം ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രകടനം ചാത്തന്നൂർ ജംഗ്ഷനിൽ സമാപിച്ചു.
തുടർന്ന് ചേർന്ന യോഗം ഡിസിസി ജനറൽ സെക്രട്ടറി സുഭാഷ് പുളിക്കൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി. എം. ഇക്ബാൽ അധ്യക്ഷനായി. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് ജോൺ അബ്രഹാം, ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ പ്രമോദ് കാരംകോട്,
സി. എസ്. ഇക്ബാൽ, രാധാകൃഷ്ണൻ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം സെക്രട്ടറി വിഷ്ണു ശ്യാം, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അൻസിയ,ജോസ്, ദിലീപ്, പ്രഭാകരൻ പിള്ള തുടങ്ങിയവർ നേതൃത്വം നൽകി.