ആക്രികൾക്കിടയിൽ നിന്നും കിട്ടിയ സ്വർണം ഉടമയ്ക്ക് തിരികെ നൽകി
1588951
Wednesday, September 3, 2025 6:39 AM IST
കൊട്ടിയം:ആക്രി സാധനങ്ങൾക്കിടയിൽ നിന്നും കിട്ടിയ സ്വർണം ഉടമയെ കണ്ടെത്തി തിരിച്ചേൽപ്പിച്ച് ആക്രിക്കട ഉടമയും ഓട്ടോ ഡ്രൈവറും സത്യസന്ധതയുടെ ആൾരൂപങ്ങളായി. മൈലാപൂരിൽ ആക്രിക്കട നടത്തുന്ന നിസാറും നവാസ് എന്ന ഓട്ടോ ഡ്രൈവറുമാണ് സത്യസന്ധതയ്ക്ക് മാതൃകയായത്.
ഉമയനല്ലൂർ പാർക്ക് മുക്ക് നെടിയവിള വീട്ടിൽ രാജുവിന്റെ വീട്ടിൽ നിന്നും ഓട്ടോ ഡ്രൈവർ നവാസി ന്റെ കൈവശം വിൽക്കാൻ ഏൽപ്പിച്ച ആക്രി സാധനങ്ങൾ കോട്ടമുറിയിൽ നിസാറി െന്റ ആക്രിക്കടയിൽ വിൽക്കാനായി കൊണ്ട് ചെന്നപ്പോഴാണ് സാധനങ്ങൾക്കിടയിൽ സ്വർണ പെട്ടിയും ഉണ്ടെന്നു അറിയുന്നത്.
നിസാർ പെട്ടി തുറന്ന് നോക്കിയപ്പോൾ അതിനുള്ളിൽ ഒരു സ്വർണമാലയും രണ്ട് മോതിരവും ഒരു ഏലസും ഉണ്ടായിരുന്നു. എല്ലാംകൂടി ആറ് പവനുണ്ടായിരുന്നു.
ഉടൻ തന്നെ ഇവർ വിവരം പഞ്ചായത്ത് അംഗം ഉമയനല്ലൂർ റാഫിയെ അറിയിക്കുകയും റാഫി ആക്രിസാധനങ്ങൾ വിൽക്കാൻ ഏൽപ്പിച്ച രാജുവുമായി ബന്ധപ്പെടുകയും കൊട്ടിയം പോലീസിനെ വിവരം അറിയിക്കുകയുമാണ് ഉണ്ടായത്. കാൻസർ ബാധിതയായി മരിച്ച രാജുവിന്റെ ഭാര്യ അനിതയുടെ സ്വർണാഭരണങ്ങൾ ആയിരുന്നു ഇത്. ഇവർ ഏതാനും വർഷങ്ങൾക്കു മുൻപാണ് മരണമടയുന്നത്.
അനിതയുടെ മരണത്തിന് ശേഷം വീട്ടുകാർ സ്വർണാഭരണങ്ങൾ തിരക്കിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. സ്വർണം ലഭിച്ച വിവരമറിഞ്ഞ് പോലീസ് സ്റ്റേഷനിൽ എത്തിയ രാജു ആഭരണങ്ങൾ തിരിച്ചറിഞ്ഞു.
തുടർന്ന് കൊട്ടിയംപോലീസ് ഇൻസ്പെക്ടർ പ്രദീപി െന്റ നിർദേശപ്രകാരം എസ്ഐ നിതിൻ നള െ ന്റയും പഞ്ചായത്തംഗം മുഹമ്മദ് റാഫിയുടേയും സാന്നിധ്യത്തിൽ നിസാറും നവാസും ചേർന്ന് സ്വർണാഭരണങ്ങൾ രാജുവിന് കൈമാറി. ആക്രിക്കട ഉടമയേയും ഓട്ടോ ഡ്രൈവറേയും പോലീസ് ആദരിച്ചാണ് മടക്കി അയച്ചത്.