ഐആർഇ കന്പനിയിൽ ഓണാഘോഷം
1589223
Thursday, September 4, 2025 6:26 AM IST
ചവറ: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ചവറ ഐ ആർ ഇ എല്ലിൽ ഓണാഘോഷം നടത്തി . സമീപ പ്രദേശങ്ങളിൽ വിവിധ സംഘടനകൾ മുഖേന പാലിയേറ്റീവ് രോഗികൾക്കും നിർധനർക്കും ഓണകിറ്റുകൾ നൽകി ഓണാഘോഷത്തിന് തുടക്കം കുറിച്ചു.
കമ്പനിയിൽ പൂക്കള മത്സരം , ഓണസദ്യ , ഗാനമേള തുടങ്ങിയ വിവിധ പരിപാടികൾ ആഘോഷത്തിന് മാറ്റ് കൂട്ടി . ജനറൽ മാനേജരും യൂണിറ്റ് ഹെഡുമായ എൻ. എസ്. അജിത് , ഡി ജി എം അനിൽകുമാർ എന്നിവർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.