നിയന്ത്രണംവിട്ട വാനിടിച്ച് രണ്ടുപേർക്ക് പരിക്ക്
1589466
Friday, September 5, 2025 5:55 AM IST
കുളത്തൂപ്പുഴ: മലയോര ഹൈവേയിൽ നിയന്ത്രണംവിട്ട പിക്ക്അപ്പ് വാനിടിച്ച് ഇരുചക്ര വാഹന യാത്രികനടക്കം രണ്ടു പേർക്ക് പരിക്ക്.
കഴിഞ്ഞ ദിവസം വൈകുന്നേരം മടത്തറ കുളത്തൂപ്പുഴ പാതയിൽ ചോഴിയക്കോട് ജംഗ്ഷനിലായിരുന്നു അപകടം. കുളത്തൂപ്പുഴ ടൗണിലെ ഗ്യാസ് ഏജൻസിയിൽ നിന്നും സിലിണ്ടറുകൾവിതരണംചെയ്യാനെത്തിയ പിക്അപ് വാനാണ് അപകട ത്തിൽ പെട്ടത് .
നിയന്ത്രണം നഷ്ടപ്പെട്ട ഗ്യാസ് ഡെലിവറി വാഹനം ഇരുചക്ര വാഹനത്തിലിടിച്ച ശേഷം കാൽനടയാത്രികനെയും ഇടിച്ചു വീഴ്ത്തി പാതയോരത്ത് വൈദ്യുതി തൂണിലിടിച്ചുവാഹനം നിൽക്കുകയായിരുന്നു.
സ്കൂട്ടർ യാത്രികൻ ചോഴിയക്കോട് സ്വദേശി അഷറഫ്, പത്തേക്കർ സ്വദേശി സുകു എന്നിവരെ പരിക്കുകളോടെ കടയ്ക്കൽ താലൂക്ക് ആശുപത്രി യിൽ പ്രവേശിപ്പിച്ചു. കുളത്തൂപ്പുഴ പോലീസ് കേസെടുത്തു.