ആലയിറക്കംകുളം നവീകരണ ഉദ്ഘാടനം നടത്തി
1589469
Friday, September 5, 2025 5:55 AM IST
തേവലക്കര : ചവറ തേവലക്കര പഞ്ചായത്തിലെ ആലയിറക്കംകുളം നവീകരണത്തിനും സൗന്ദര്യവത്കരണത്തിനുമായി 2024-25 ലെ ബജറ്റില്‍ ഉള്‍പ്പെടുത്തി അനുവദിച്ച 70ലക്ഷം രൂപ ഉപയോഗിച്ചുളള നിര്‍മാണപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം സുജിത്ത് വിജയന്‍പിളള എംഎല്‍എ നിര്‍വഹിച്ചു. കുളത്തിനുചുറ്റും ഇന്റര്‍ലോക്ക്, വിശ്രമബഞ്ചുകള്, എല്‍ ഇ ഡി ലൈറ്റുകള്‍ എന്നിവ സ്ഥാപിക്കും.
തേവലക്കര ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് അനസ് നാത്തയ്യത്ത് അധ്യക്ഷനായി. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് അംഗം എസ്. സോമന്, ബ്ലോക്ക് പഞ്ചായത്ത് അംഗം സുമയ്യ അഷ്റഫ്,വാര്‍ഡ് മെമ്പർ പ്രദീപ്, പഞ്ചായത്ത് അംഗം രാധാമണി, മൈനര്‍ ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എൻജിനിയര്‍ അഞ്ജന, ഗോവിന്ദപിളള, മോഹന്‍ കോയിപ്പുറം, മഠത്തില്‍ രഘു, ടി.എ. തങ്ങള്‍, ദിവാകരന്പള്ള തുടങ്ങിയവര്‍ പ്രസംഗിച്ചു.