നാട് ആഘോഷ തിമിർപ്പിൽ...
1589468
Friday, September 5, 2025 5:55 AM IST
കൊല്ലം: ബിഷപ് ബൻസിഗർ ആശുപത്രിയിൽ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു.മിലേനിയം ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ മുൻ മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ആശുപത്രി ഡയറക്ടർ ഫാ. ജോൺ ബ്രിട്ടോ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ. ജീനാ മേരി,നഴ്സിംഗ് സൂപ്രണ്ട് സിസ്റ്റർ സിർല മേരി, അസിസ്റ്റന്റ് മെഡിക്കൽ സൂപ്രണ്ട് ഡോ. ബെന്നി ക്ലീറ്റസ് തുടങ്ങിയവർ പ്രസംഗിച്ചു. തിരുവാതിര, സംഘനൃത്തം, ഓണപ്പാട്ട്, ഓണക്കളികൾ തുടങ്ങിയവയാൽ സമ്പന്നമായിരുന്നു ആഘോഷ പരിപാടികൾ.
ഓണക്കോടിയുടുത്ത് കുട്ടികൾ
കൊല്ലം: അത്തപ്പൂക്കളമിട്ട് ഓണക്കോടിയുടുത്ത് ശിശുക്ഷേമ സമിതിയിലെ കുട്ടികള്‍ ഓണമാഘോഷിച്ചു. കൊല്ലം ശ്രീനാരായണ കോളജ് നാഷണല്‍ സര്‍വീസ് സ്കീമിന്റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി.
കുരീപ്പുഴ ശിശുക്ഷേമസമിതിയിലെ കുട്ടികള്‍ക്കായുള്ള ആഘോഷം സിറ്റി പോലീസ് കമ്മീഷണര്‍ കിരണ്‍ നാരായണന് ഉദ്ഘാടനം ചെയ്തു. ജില്ലാ ശിശു ക്ഷേമ സമിതി വൈസ് പ്രസിഡന്റ് അഡ്വ . ഷീബ ആന്റണി അധ്യക്ഷയായി.
കുട്ടികളുടെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്ത കൊല്ലം സ്വദേശി ബഹിയ ഫാത്തിമ ഓണസന്ദേശം നല്കി. ശ്രീനാരായണ കോളജിലെ എന്‍എസ്എസ് വോളന്റിയേഴ്സിന്റെ തിരുവാതിര, ഓണപ്പാട്ട് തുടങ്ങിയ കലാപരിപാടികളും ശിശുക്ഷേമസമിതിയിലെ കുട്ടികളുടെ ഓണപ്പാട്ടും കലാ-കായിക പരിപാടികളും അരങ്ങേറി. ഓണസദ്യയും ഒരുക്കിയിരുന്നു.
ഉന്നതവിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പുകള്‍ സംയുക്തമായി സംഘടിപ്പിച്ച ‘കരുതലോണം
നല്ലോണം' കാമ്പയിന്റെ ഭാഗമായാണ് പരിപാടി നടത്തിയത്. ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ഡി. ഷൈന്‍ ദേവ്, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ഡോ എസ്. വിദ്യ, വൊളണ്ടിയര്‍മാര്‍, ശിശുക്ഷേമസമിതിയിലെ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കാരുണ്യത്തിന്റെ പൂക്കളം
കൊട്ടാരക്കര: കരുതലിന്റെയും കാരുണ്യത്തിന്റെയും ജീവമുഖം പകർന്ന് മനസ് നിറയെ മധുരം നിറച്ച് തലച്ചിറ വൈഎംസിഎ അംഗങ്ങൾ കോക്കാട് അമ്മ അഗതി മന്ദിരത്തിൽ ഓണാഘോഷം നടത്തി.
വൈഎംസിഎ മുൻ നാഷണൽ എക്സിക്യൂട്ടീവ് മെമ്പർ കെ.ഒ. രാജുക്കുട്ടി ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് പി.ഒ. ജോൺ അധ്യക്ഷത വഹിച്ചു. പുനലൂർ സബ് റീജണൽ ചെയർമാൻ പ്രഫ.ഡോ.ഏബ്രഹാം മാത്യു സന്ദേശം നൽകി.
സിസ്റ്റർ ബിന്ദുഷ,എൻ.എ. ജോർജ്കുട്ടി, റോയി ജോൺ, ജെയിംസ് ജോർജ്,ജി.യോഹന്നാൻകുട്ടി, സാജൻ ജോർജ്,സുബീഷ് ജോർജ്,ലീലാമ്മ ജോർജ് എന്നിവർ പ്രസംഗിച്ചു.
ഓണ സ്കേറ്റിംഗ്
കൊല്ലം: ഇന്ത്യക്ക് മൂന്ന് ഒളിമ്പിക് സ്വർണ മെഡൽ നേടിത്തന്ന ഹോക്കി മാന്ത്രികൻ മേജർ ധ്യാൻചന്ദിന്റെ ജന്മദിനം ദേശീയ കായിക ദിനമായി കൊല്ലം റോളർ സ്കേറ്റിംഗ് ക്ലബ് ആചരിച്ചു.
ലഹരിക്കെതിരേ പൊരുതൂ ജീവിത ശൈലീ രോഗങ്ങൾ ഒഴിവാക്കി സ്പോർട്സിലൂടെ ആരോഗ്യം നേടൂ എന്ന സന്ദേശമുയർത്തിയാണ് ദിനാചരണം നടത്തിയത്.
കായികദിന റാലി, ഓണപ്പലഹാര വിതരണം, പുലിക്കളി എന്നിവ ഓണാഘോഷ ഭാഗമായി നടത്തി. റോളർ സ്കേറ്റിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ അദർ ഗെയിംസ് ടെക്നിക്കൽ കമ്മിറ്റി വൈസ് ചെയർമാൻ പി.ആർ. ബാലഗോപാൽ ചടങ്ങ് ഉദഘാടനം ചെയ്തു. അനൂപ് കുമാർ, സജു പി.രാജ്, ജീന ക്രിസ്റ്റഫർ, വിജി, നീതു, അനുപ്രദീപ്, ജി.ഗൗതം തുടങ്ങിയവർ നേതൃത്വം നൽകി.
ഓണക്കോടി വിതരണം
കുണ്ടറ : കിഴക്കേ കല്ലട പഞ്ചായത്തിലെ പാലിയേറ്റീവ് രോഗീ സംഗമവും ഓണാഘോഷവും പഞ്ചായത്ത് പ്രസിഡന്റ് കെ .ജി. ലാലിഉദ്ഘാടനം ചെയ്തു. ഓണക്കോടി വിതരണം കിഴക്കേ കല്ലട പോലീസ് സബ് ഇൻസ്പെക്ടർ നിസാമുദ്ദീൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് രാജു ലോറൻസ് അധ്യക്ഷത വഹിച്ചു.
യോഗത്തിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എസ്. ശ്രുതി , റാണി സുരേഷ്, സുനിൽകുമാർ,മെമ്പർമാരായ മായാദേവി, ഉമാദേവിയമ്മ,മല്ലിക ,പഞ്ചായത്ത് സെക്രട്ടറി കബീർദാസ് , മെഡിക്കൽ ഓഫീസർ കെവിൻ വാട്സ് , അസി. സെക്രട്ടറി അൻസർ, സൂപ്രണ്ട് ശങ്കരൻകുട്ടി, ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപ് കുമാർ, പാലിയേറ്റീവ് കെയർ നേഴ്സ് ആശ യോഹന്നാൻ എന്നിവർ പ്രസംഗിച്ചു. പാലിയേറ്റീവ് ഫിസിയോതെറാപ്പിസ്റ്റ് റെജി ക്ലാസെടുത്തു.