ഒന്നേകാൽ കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ
1589225
Thursday, September 4, 2025 6:37 AM IST
കൊല്ലം: ചിന്നക്കടയിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 1.266 കിലോഗ്രാം കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ. സൗത്ത് 24 പർഗാന ജില്ലയിലെ മധുസൂദൻപുർ സ്വദേശി പരിതോഷ് നയ്യാ (37) യെയാണ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് 1590 രൂപയും പിടിച്ചെടുത്തു. പശ്ചിമ ബംഗാളിൽ നിന്ന് നിരന്തരം കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്നയാളാണ് പ്രതി. കൊല്ലത്തെ തീരദേശ മേഖല കേന്ദ്രീകരിച്ചാണ് ഇയാൾ കഞ്ചാവ് വിൽപ്പന നടത്തിവന്നിരുന്നത്.
എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റിനാർക്കോട്ടിക് സ്പെഷൽ സ്ക്വാഡിന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് സർക്കിൾ ഇൻസ്പെക്ടർ എസ്. ഷിജുവിന്റെ നേതൃത്വത്തിൽ എക്സൈസ് സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പരിശോധന നടത്തിയത്. എക്സൈസ് ഇൻസ്പെക്ടർ സി.പി. ദിലീപ്, ഗ്രേഡ് അസിസ്റ്റന്റ്ഇൻസ്പെക്ടർ ജി.ശ്രീകുമാർ,
പ്രിവന്റീവ് ഓഫീസർ പ്രസാദ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ എം. ആർ. അനീഷ് , ബി.എസ്. അജിത്ത്, ബാലു എസ്. സുന്ദർ, എച്ച്. അഭിരാം , വനിതാ സിവിൽ എക്സൈസ് ഓഫീസർ വർഷ വിവേക്, ഡ്രൈവർ എസ്.കെ. സുഭാഷ് എന്നിവരും പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ്ചെയ്തു.